ഹെര്‍ണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു, പക്ഷേ ഡിസ്ചാര്‍ജ് വാങ്ങിപ്പോരാന്‍ പണമില്ല; നിര്‍ധന കുടുംബത്തിന് സഹായമേകാം

മാസം തികയാതെ ശാരീരിക പ്രശ്‌നങ്ങളുമായി പിറന്ന പിഞ്ചു കുഞ്ഞ് സുമനസ്സുകളുടെ സഹായം തേടുന്നു. ഹെര്‍ണിയ ബാധിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിപ്പോരാന്‍ പണമില്ലാത്തതാണ് കുടുംബത്തെ വലയ്ക്കുന്നത്. ഒരു ലക്ഷത്തി അമ്പത്തയ്യായിരം രൂപ കൂടി കിട്ടിയാല്‍ മാത്രമേ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയൂ. ഇന്നാണ് ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് പറഞ്ഞിരിക്കുന്നത്. (family seeks medical help for 3 months old child’s surgery)

മാസം തികയാതെ പിറന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം ഹെര്‍ണിയ രോഗവും കൂടി ആയതോടെ മൂന്നുമാസം മാത്രം പ്രായമുള്ള ഈ പിഞ്ചുകുഞ്ഞ് അനുഭവിക്കാത്ത വേദനയില്ല. മണീട് നീര്‍ക്കുഴി സ്വദേശികളായ അപര്‍ണയുടെയും പ്രശാന്തിന്റെയും കുഞ്ഞിനാണ് ദുരവസ്ഥ.

കുട്ടിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് എറണാകുളം മെഡിക്കല്‍ സെന്ററില്‍ അടിയന്തര സര്‍ജറി നടത്തി. ഡ്രൈവറായി ജോലി നോക്കുന്ന രാജേഷിന് ലഭിക്കുന്ന ദിവസ വരുമാനം ഉപയോഗിച്ച് സര്‍ജറിക്ക് ചിലവായ മുഴുവന്‍ തുകയും അടയ്ക്കാന്‍ നിവൃത്തിയില്ല. മൂന്നുമാസം മാത്രം പ്രായമുള്ള ഈ പിഞ്ചു കുഞ്ഞിന് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകണമെങ്കില്‍ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.

കുഞ്ഞിന് സഹായമെത്തിക്കാം:

ബാങ്ക് വിവരങ്ങള്‍:

APARNA T RAJAPPAN

Federal Bank

AC Number: 12130100121863
IFSC:FDRL0001213
Branch: Maneed

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി