ഹരിയാനയില്‍ ഹോം വര്‍ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ ടീച്ചര്‍ തലകീഴായി കെട്ടിയിട്ട് തല്ലി

ഹരിയാനയില്‍ ഗൃഹപാഠം ചെയ്യാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത. ഹരിയാന പാനിപത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. കുട്ടിയെ മര്‍ദ്ദിക്കാന്‍ പ്രിന്‍സിപ്പല്‍ ഡ്രൈവറെ വിളിച്ചുവരുത്തി എന്നും ആരോപണം ഉയരുന്നുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീന, ഡ്രൈവര്‍ അജയ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജട്ടല്‍ റോഡിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. (Boy hung upside down, beaten at Haryana school)

കുട്ടിയെ കയറുകൊണ്ട് ജനലിനരികില്‍ തലകീഴായി കെട്ടിത്തൂക്കിയതായുള്ള വിഡിയോയാണ് പുറത്തുവന്നത്. അടുത്തിടെ മാത്രമാണ് ഈ കുട്ടി സ്‌കൂളില്‍ അഡ്മിഷന്‍ നേടിയത്. ഡ്രൈവര്‍ അജയ് കുട്ടിയെ കെട്ടിത്തൂക്കുകയും ഇതിനിടെ കുട്ടിയെ അടിക്കുകയും ചെയ്തതായി പുറത്തുവന്ന വിഡിയോയിലുണ്ട്. ഇതിനിടെ ഇയാള്‍ പലര്‍ക്കും വിഡിയോ കോള്‍ ചെയ്യുകയും അവര്‍ക്ക് മുന്നില്‍ കുട്ടിയെ പ്രദര്‍ശിപ്പിച്ച് കുട്ടിയെ പരിഹസിക്കുകയും ചെയ്തു.

വിഡിയോ കുട്ടിയുടെ അമ്മ ഡോളി കാണാനിടയായതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെടലുണ്ടാകുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീന പതിവായി കുട്ടികളെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നും സ്‌കൂളിലെ ശുചിമുറികള്‍ കുട്ടികളെക്കൊണ്ടാണ് വൃത്തിയാക്കാറുള്ളതെന്നും രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി