സൂര്യയുടെ റെട്രോയിലെ ഗാനം എത്തി ; താരത്തിന്റെ തിരിച്ചു വരവെന്ന് ആരാധകർ

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ചിത്രം റെട്രോയിലെ ഗാനം റിലീസ് ചെയ്തു. സന്തോഷ് നാരായണൻ സംഗീതം നൽകിയിരിക്കുന്ന ‘കണ്ണാടി പൂവേ ‘ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത് 4 മണിക്കൂറിനകം 8 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.

സന്തോഷ് നാരായണൻ തന്നെ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിവേകാണ്. സൂര്യയുടെ കഥാപാത്രത്തിന്റെ ജയിൽവാസത്തിൽ നായികയെ ഓർക്കുന്ന ദൃശ്യങ്ങൾ ആണ് ലിറിക്കൽ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. റെട്രോയിൽ സൂര്യയുടെ നായികയാകുന്നത് പൂജ ഹെഗ്‌ഡെയാണ്. ഗാനത്തിലെ ചില ഷോട്ടുകളും സൂര്യയുടെ ലുക്കും വാരണം ആയിരത്തിലെ ‘അവ എന്ന എന്ന’ എന്ന ഗാനത്തെയും ഏഴാം അറിവിലെ ‘യമ്മാ യമ്മാ’ എന്ന ഗാനത്തെയും ഓർമിപ്പിക്കുന്നു എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.

മെയ് 1ന് റീലിസ് ചെയ്യുന്ന റെട്രോയിലൂടെ, കങ്കുവ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വമ്പൻ പരാജയത്തിന്റെ ക്ഷീണം മാറ്റാം എന്നാണ് സൂര്യ ആരാധകർ പ്രതീക്ഷിക്കുന്നത്. റെട്രോയുടെ ടീസർ ഇതിനകം രണ്ടര കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. സൂര്യ ഒന്നിലധികം ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രത്തിൽ സൂര്യയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ജോർജാണ്.

ചിത്രത്തിൽ ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുണ്ടാ നേതാവായ അച്ഛനെയും ഗുണ്ടായിസവും വിട്ട് കുടുംബ ജീവിതം നയിക്കാൻ യത്നിക്കുന്ന യുവാവിന്റെ കഥയാണ് റെട്രോ പറയുന്നത്. ചിത്രത്തിന് ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ഗ്രാഫിക്ക് നോവലിന്റെ സ്വാധീനം ഉണ്ടെന്ന രീതിയിൽ ആരാധകർക്കിടയിൽ ചർച്ചയുണ്ടായിരുന്നു. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയും ഈ നോവലിനെ ആധാരമാക്കിയ നിർമ്മിച്ചതാണ്.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി