സുനിത വില്യംസിന് വഴികാട്ടിയായ കല്‍പന, ‘കൊളംബിയ’ കത്തിയമര്‍ന്നപ്പോള്‍ സുനിതയ്‌ക്കേറ്റ ഹൃദയവേദന; ആകാശത്തോളം ഉയര്‍ന്ന രണ്ട് സ്ത്രീകളുടെ അപൂര്‍വ സൗഹൃദത്തിന്റെ കഥ

ആദ്യ ഇന്ത്യന്‍ വനിതാ ബഹിരാകാശ സഞ്ചാരി കല്‍പന ചൗള ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 22 വര്‍ഷം. നാല്‍പതാം വയസില്‍ ബഹിരാകാശപേടകമായ ‘കൊളംബിയ’ കത്തിയമര്‍ന്നാണ് കല്‍പന മരിച്ചത്. ( story of sunita williams and kalpana chawla friendship)

കല്‍പന ചൗളയേക്കാള്‍ മൂന്നു വയസ്സ് ഇളയതാണ് സുനിത വില്യംസ്. 1997ല്‍ കല്‍പനാ ചൗള നാസയുടെ സ്പേസ് ഷട്ടിലില്‍ കൊളംബിയയില്‍ ആദ്യ ബഹിരാകാശ യാത്ര നടത്തിയതിന് ഒരു വര്‍ഷത്തിനുശേഷമാണ് സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നാസയില്‍ കല്‍പനയായിരുന്നു സുനിതയുടെ ഗുരുവും അടുത്ത സുഹൃത്തും. 2003 ഫെബ്രുവരി ഒന്നിന് രണ്ടാം വട്ടവും ബഹിരാകാശത്തേക്ക് കൊളംബിയ സ്പേസ് ഷട്ടിലില്‍ യാത്ര ചെയ്ത് മടങ്ങവേയാണ് കല്‍പനയുടെ അന്ത്യം. ടെക്‌സസിലെ ആകാശത്ത് കല്‍പ്പനയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികള്‍ കത്തിയമര്‍ന്നപ്പോള്‍, സുനിത വില്യംസിന് അന്ന് കരച്ചിലടക്കാനായില്ല. കല്‍പ്പന ചൗളയുടെ ഓര്‍മ്മദിനത്തിന് തലേന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസ് നേടിയതിനു പിന്നില്‍ കല്‍പന പകര്‍ന്നു നല്‍കിയ ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകാം.

ഹരിയാന കര്‍ണാലിലെ യാഥാസ്ഥിതിക കുടുംബത്തില്‍പ്പിറന്ന കല്‍പന ചൗള, പഞ്ചാബ് എഞ്ചിനീയറിങ് കോളെജില്‍ നിന്നും ഏറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പറന്നത്. എറോസ്‌പേസ് എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും പി എച്ച് ഡിയും നേടിയശേഷം 1988-ല്‍ നാസയില്‍ ചേര്‍ന്നു. നാല്‍പതാം വയസ്സില്‍ കല്‍പനയെന്ന നക്ഷത്രം ആകാശത്ത് കത്തിയമര്‍ന്നുവെങ്കിലും സുനിത വില്യംസിനെപ്പോലെ നിരവധി സ്ത്രീകളെ ആത്മവിശ്വാസത്തിന്റെ ആകാശങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ കല്‍പന ചൗളയുടെ സ്വാധീനം ചെറുതല്ല.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി