പൂണിത്തുറ മുക്കൂട്ടിൽ ടെംബിൾ റോഡിൽ ‘ഇടം’ എന്ന പേരിൽ ഓപ്പൺ മിനി തിയറ്റർ ഒരുങ്ങുന്നു. ഏറെക്കാലമായി മാലിന്യ നിബിഡമായി കിടന്നിരുന്ന അരിപ്പിൽ കുടുംബം വക സ്ഥലമാണ് വളരെ മനോഹരമായി പണി പൂർത്തീകരിച്ച് ഒക്ടോബർ 2 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.
കുപ്പക്കാട്ടു നാരായണമേനോൻ്റെ സ്മരാണാർത്തമായിട്ടാണ് ആദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ ഒത്തു ചേർന്ന് ഇടം ഒരുക്കിയിട്ടുള്ളത്. ‘സുചരിതകൾ, ഭാരതീയ മഹത്കൃത്യങ്ങൾ, പിഴച്ച ഉന്നം, നമ്പ്യാരും തുള്ളലുകളും’ തുടങ്ങി നിരവധി കൃതികൾ ആദ്ദേഹം രചിച്ചിട്ടുണ്ട്. മലയാളത്തിലെ വനിതകൾക്കായുള്ള രണ്ടാമത്തെ ആനുകാലിക പ്രസിദ്ധീകരണമായ ശാരദയുടെ ഉടമസ്ഥനായിരുന്നു കുപ്പക്കാട്ടു നാരായണ മേനോൻ. മഹതി എന്നൊരു പ്രസിദ്ധീകരണത്തിനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. കൊച്ചി രാജ്യത്ത് ഏറെ പ്രചാരം കിട്ടിയ ഏതാനും പാഠപുസ്തകങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്.
പൊതുജനങ്ങൾക്ക് ഒത്തുചേരാനും,സാഹിത്യ ചർച്ചകൾ, കവി അരങ്ങുകൾ, സോളോ പേർഫോമൻസ്സുകൾ തുടങ്ങിയ കല സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുവാൻ കഴിയാവുന്ന വിതമാണ് ‘ഇടം’ ഒരുക്കിയിട്ടുള്ളത്. മനോഹരമായ ഒരു ജനകീയ വാസ്തു ശില്പ അനുഭവം കാഴ്ചവെച്ച് ഇടം രൂപകൽപ്പന ചെയ്തത് പ്രശസ്ത ആർക്കിടെക്ട് കോശി പി. കോശിയാണ്. കാണികൾക്ക് ഇരിക്കുന്നതിനായി രണ്ട് തട്ടുകളായിട്ടാണ് ഇരിപ്പിടം
ഒരുക്കിയിട്ടുള്ളത്. കലാ പരിപാടികൾ അവതരിപ്പിക്കുന്നതിനായി വേദിയും ഒരുക്കിയിട്ടുണ്ട്. ജനോപകാരപ്രദമായ പൊതു ഇടം അരിപ്പിൽ കുടുംബാംഗങ്ങളും പരിസരവാസികളും ഒത്തുചേർന്ന് ഒക്ടോബർ 2 ന് വൈകീട്ട് 5.30ന് നാടിന് സമർപ്പിക്കും.









