ഇന്ത്യയുടെ കലാ-സാംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചോതി ഇന്ത്യൻ എമ്പസിയുമായി ചേർന്ന് ഇന്ത്യൻ കൾചറൽ സെന്ററിൽ നടന്ന ‘ഭാരതോത്സവ് 2024’ ശ്രദ്ധേയമായി.ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിലെ അൽ മയാസ തിയേറ്ററിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന പരിപാടി ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്തു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള അഞ്ച് ദശാബ്ദക്കാലത്തെ നയതന്ത്രബന്ധം എന്നും സൗഹൃദം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതാണെന്ന് അംബാസിഡർ ചൂണ്ടിക്കാട്ടി.ഭാരത് ഉത്സവത്തിന്റെ ഭാഗമായി തയാറാക്കിയ സുവനീർ അംബാസിഡർ പ്രകാശനം ചെയ്തു.

Advertisement
ഖത്തറിലെ വിവിധ മന്ത്രാലയം പ്രതിനിധികൾ, 18 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അപെക്‌സ് ബോഡി പ്രസിഡൻ്റുമാർ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ,വിവിധ ഭാഷകളെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്ന മറ്റ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാ-സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന നൃത്തപരിപാടികൾ അരങ്ങേറി.ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ഐ.സി.സി.യിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളാണ് കലാപരിപാടികളുമായി അരങ്ങിൽ എത്തിയത്.
ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ,ജനറൽ സെക്രട്ടറി മോഹൻ കുമാർ,വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബഗലു തുടങ്ങിയവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ പി.എൻ.ബാബുരാജൻ, ഐസിസി കൾച്ചറൽ സെക്രട്ടറി നന്ദിനി അബ്ബഗൗനി, ശാന്തനു ദേശ്പാണ്ഡെ, അൻഷു ജെയിൻ എന്നിവർ നേതൃത്വം നൽകി.