സമ്മർ ഇൻ ബത്‌ലഹേമിൽ നിന്ന് നീക്കം ചെയ്ത മോഹൻലാലിന്റെ രംഗങ്ങൾ ഇതായിരുന്നു ; സിബി മലയിൽ

സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ തുടങ്ങിയവർ അണിനിരന്ന സൂപ്പർഹിറ്റ് ചിത്രം സമ്മർ ഇൻ ബെദ്ലഹേം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സാന്നിധ്യം ഇപ്പോഴുള്ളത് പോലെ ഒറ്റ രംഗം മാത്രമായിരുന്നില്ല എന്ന് സംവിധായകൻ. ചിത്രത്തിന്റെ 4K റീറിലീസിനോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലായിരുന്നു സിബി മലയിലിന്റെ വെളിപ്പെടുത്തൽ.

“ചിത്രത്തിൽ നിന്നും 2 പ്രധാന രംഗങ്ങൾ ഞങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു എന്നത് ഇന്നും ഒരു രഹസ്യമാണ്. ഡെന്നീസ് എന്ന കഥാപാത്രം ആമിയുടെ കഴുത്തിൽ താലികെട്ടുന്നതിന് ശേഷം മോഹൻലാലിൻറെ നിരഞ്ജൻ ആമിയെ കൺവിൻസ്‌ ചെയ്യുന്ന രംഗമായിരുന്നു ആദ്യത്തേത്. പിന്നെ ആമിയുടെ വീട്ടുകാരെല്ലാവരും ചേർന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനായി ആമിയെ കൺവിൻസ്‌ ചെയ്യുന്ന ഒരു രംഗമായിരുന്നു രണ്ടാമത്തേത് അതിന്റെ ഇടയിൽ വീണ്ടും മോഹൻലാൽ വരും” സിബി മലയിൽ പറയുന്നു.

എന്നാൽ ആ രംഗം വളരെ ദീർഘമുള്ളതായതിനാൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ മരണത്തിനു ശേഷം അത് കാണുന്ന പ്രേക്ഷകർ വല്ലാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നുവെന്നും അതിനാൽ ഒരു തിയറ്ററിൽ മാത്രം അത് കട്ട് ചെയ്ത് നോക്കി എന്നും സിബി മലയിൽ പറയുന്നു. എന്നാൽ ആ രംഗം കട്ട് ചെയ്താൽ നിരഞ്ജന്റെ മരണത്തിനു ശേഷം ക്ലൈമാക്സിൽ മഞ്ജുവിന്റെ കഥാപാത്രം വളരെ പ്രസന്നവതിയായി നിൽക്കുന്നത് കണ്ടാൽ പ്രേക്ഷകർക്ക് പന്തികേട് തോന്നില്ലേ എന്ന് സംശയമുണ്ടായിരുന്നു എന്നും എന്നാൽ പ്രേക്ഷകർ അത് സ്വീകരിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച അതിഥി വേഷങ്ങളിലൊന്നായാണ് മോഹൻലാലിന്റെ നിരഞ്ജൻ പറയപ്പെടുന്നത്. ആദ്യം ആ വേഷത്തിലേക്ക് രജനികാന്തിനെയും, കമൽ ഹാസനെയുമെല്ലാം പരിഗണിച്ചിരുന്നുവെങ്കിലും മോഹൻലാൽ മതിയെന്ന് നിർദേശിച്ചത് സുരേഷ് ഗോപിയായിരുന്നു.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി