സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ, കിറ്റിൽ 14 ഇന സാധനങ്ങൾ, 20 കിലോ അരി 25 രൂപ നിരക്കിൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭ്യമാക്കും. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ബി.പി.എൽ- എ.പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കും. 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ്‌ എന്നിവയാണ് പുതിയതായി പുറത്ത് ഇറക്കിയ സാധങ്ങൾ. ഓണം പ്രമാണിച്ച് വലിയ വില കുറവിൽ ലഭിക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൽ ഇത്തവണ സബ്സിഡി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തും

വെളിച്ചെണ്ണയുടെ വില മാർക്കറ്റിൽ കുറച്ചു വരുവാനുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. വിലക്കുറവില്‍ സംസ്ഥാന വ്യാപകമായി ഇത്തവണയും സപ്ലൈകോ ഓണച്ചന്ത നടത്തും. വിവിധ ഇനം സബ്സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉത്പന്നങ്ങള്‍, മറ്റ് എഫ്.എം.സി.ജി. ഉല്പന്നങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50% വരെ വിലക്കുറവില്‍ വില്‍പന നടത്തും. ഇതിനു പുറമെ പ്രമുഖ ബ്രാന്‍റുകളുടെ നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ വിലക്കുറവില്‍ നല്‍കും

ഓണക്കിറ്റിലെ ഉത്പന്നങ്ങള്‍

പഞ്ചസാര – 1 കിലോ
വെളിച്ചെണ്ണ – 500 മില്ലി
തുവര പരിപ്പ് – 250 ഗ്രാം
ചെറുപയര്‍ പരിപ്പ് – 250 ഗ്രാം
വന്‍ പയര്‍ – 250 ഗ്രാം
കശുവണ്ടി 50 ഗ്രാം
നെയ് (മില്‍മ) – 50 മില്ലി
ശബരി ഗോള്‍ഡ് ടീ – 250 ഗ്രാം
ശബരി പായസം മിക്‌സ് – 200 ഗ്രാം
ശബരി സാമ്പാര്‍ പൊടി – 100ഗ്രാം
ശബരി മുളക് പൊടി – 100 ഗ്രാം
മഞ്ഞപ്പൊടി – 100 ഗ്രാം
മല്ലി പൊടി – 100 ഗ്രാം
ഉപ്പ് – 1 കിലോ

Related Posts

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും
  • March 30, 2026

കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും, നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടെ ശക്തമായ മഴ ലഭിക്കുമെന്നാണ്…

Continue reading
‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ
  • March 30, 2026

വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂറ് മുൻപ് പറഞ്ഞാൽ മതി. നിയമസഭയിൽ ഗവൺമെൻറ് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി