സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം

ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന പരിശോധനകളിൽ ചരിത്രത്തിന്റെ പൗരാണിക അടയാളങ്ങൾ കണ്ടെത്തുന്നത് തുടരുന്നു . സംഭാലിലെ ചന്ദൗസിയിലെ ലക്ഷ്മൺഗഞ്ച് പ്രദേശത്ത് നടത്തിയ ഖനനത്തിനിടെ ഏകദേശം 150 വർഷം വരെ പഴക്കമുള്ളതും 400 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമുള്ള പടിക്കിണർ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

നാട്ടുകാർ നൽകുന്ന വിവരണങ്ങൾ അനുസരിച്ച്, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടത്തിലാണ് സ്റ്റെപ്പ്‌വെൽ നിർമിച്ചത്. പടി കിണറ്റിന് സമീപമുള്ള ബാങ്കെ ബിഹാരി ക്ഷേത്രം ജീർണാവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു. 150 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ രണ്ട് വിഗ്രഹങ്ങളും പ്രത്യേകം പ്രത്യേകം ആരാധനാലയങ്ങളിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് ഡിവിഷണൽ മജിസ്‌ട്രേറ്റ് പറഞ്ഞു.

സ്ഥലത്ത് ഖനന പ്രവർത്തനങ്ങൾ ശനിയാഴ്ച ആരംഭിച്ചതായി ചന്ദൗസി നഗർ കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ സോങ്കർ പറഞ്ഞു. 46 വർഷമായി അടച്ചിട്ടിരുന്ന സംഭാലിലെ ഭസ്മശങ്കർ ക്ഷേത്രം ഡിസംബർ 13ന് തുറന്നതിനെ തുടർന്ന് ഖനനം തുടരുകയാണ്.അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്കിടെയാണ് ഈ ഘടന കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്രത്തിലെ കിണറ്റിൽ നിന്ന് കേടുവന്ന രണ്ട് വിഗ്രഹങ്ങളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സ്ഥലത്ത് സർവേ നടത്താനുള്ള സാധ്യത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നും നാട്ടുകാർക്ക് ഇത് സംബന്ധിച്ച് എഎസ്ഐക്ക് അപേക്ഷ സമർപ്പിക്കാമെന്നും സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു.

കിണറിന്റെ മുകൾ നില ഇഷ്ടിക കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, രണ്ടാമത്തെയും മൂന്നാമത്തെയും നിലകൾ മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഘടനയിൽ നാല് മുറികളും ഒരു കിണറും ഉൾപ്പെടുന്നു, അദ്ദേഹം പറഞ്ഞു. ഘടനയ്‌ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധാപൂർവം ജോലികൾ നടക്കുന്നുണ്ടെന്ന് പെൻസിയ പറഞ്ഞു.

Related Posts

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും
  • March 30, 2026

കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും, നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടെ ശക്തമായ മഴ ലഭിക്കുമെന്നാണ്…

Continue reading
‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ
  • March 30, 2026

വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂറ് മുൻപ് പറഞ്ഞാൽ മതി. നിയമസഭയിൽ ഗവൺമെൻറ് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി