ശബരിമല സ്വർണ്ണക്കൊള്ള,CPIM നേതാവ് എ പദ്മകുമാർ അറസ്റ്റിൽ; ഉപ്പ് തിന്നവൻ വെള്ളം കുടിക്കും; കുറ്റക്കാരനെന്ന് ഇപ്പോൾ പറയാൻ പറ്റില്ല: മന്ത്രി വി ശിവൻകുട്ടി

ശബരിമല സ്വർണ്ണക്കൊള്ള,മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്മകുമാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും. കുറ്റക്കാരനെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും അന്വേഷണം നടക്കേട്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയിൽ സ്കൂൾ വാഹനം കയറി കുട്ടി മരിച്ച സംഭവം, വിശദവിവരങ്ങൾ ലഭിച്ചിട്ടില്ല. വിവരങ്ങൾ ലഭിച്ചശേഷം തുടർനടപടി എടുക്കും. രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതി വിധി. കേരളാ ഗവർണർ അംഗീകാരം നൽകേണ്ട ബില്ലുകൾ ഉണ്ട്. വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ വേണ്ട നടപടി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ഗവർണർ ബില്ലുകൾക്ക് അംഗീകാരം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്, വിഷയം കാണുന്നത് അതീവ ഗൗരവത്തോടെയാണ്. സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കും. റിപ്പോർട്ടിൽ പരാമർശമുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. വിജിലൻസിന്റെ തുടർ പരിശോധനയ്ക്ക് എല്ലാ പിന്തുണയും നൽകും. വകുപ്പുതലത്തിൽ അടിയന്തര ആഭ്യന്തര അന്വേഷണ സമിതിയെ രൂപീകരിക്കും.

അഴിമതിക്ക് വടിവച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും. പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഓഫീസുകളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. അപേക്ഷകൾ വൈകിപ്പിക്കുന്ന തടയാൻ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങൾ പരിഷ്കരിക്കും. വിദ്യാഭ്യാസ വകുപ്പിൽ അഴിമതിക്ക് ഒരു സ്ഥാനവുമില്ല. അന്തിമ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി