ശബരിമല സ്വർണ്ണക്കൊള്ള: ‘അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികൾ; അയ്യപ്പൻ ആരെയും വിടില്ല’; ജോർജ് കുര്യൻ

ശബരിമല സ്വർ‌ണ്ണക്കൊള്ള കേസിൽ അയ്യപ്പൻ ആരെയും വിടില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നു. ആശപരമായ ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷമാണെന്ന് ജോർജ് കുര്യൻ പറഞ്ഞു.

നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം. ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്നും ജോർജ് കുര്യൻ പറഞ്ഞു. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി വെച്ചത് അടവ് നയമാണ്. അയ്യപ്പ വിശ്വാസി ആയതുകൊണ്ട് കഷ്ടിച്ച് ജയകുമാർ രക്ഷപ്പെട്ടുവെന്ന് അദേഹം പറഞ്ഞു. അയ്യപ്പ സംഗമം തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായി. സിപിഐഎമ്മിൽ ദാരിദ്ര്യം ഉണ്ടാകാതിരിക്കാൻ സ്വർണം കട്ടുകൊണ്ടിരിക്കുന്നു. സമ്പൂർണ്ണ സമ്പന്ന പാർട്ടി എന്ന പേരിൽ പ്രഖ്യാപനം നടത്തുമെന്ന് ജോർജ് കുര്യൻ പരിഹസിച്ചു.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തുടർ അറസ്റ്റിലേക്ക് ഉടൻ കടക്കാൻ എസ്ഐടി നീക്കം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി ശങ്കർദാസും എൻ.വിജയകുമാറും നിരീക്ഷണത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോ​ഗമിക്കുന്നു.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌