ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്; ഇതുവരെ 195 കേസുകൾ രജിസ്റ്റർ ചെയ്തു

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്. 65 പരിശോധനകളിലായി 195 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ വി ബേബി പറഞ്ഞു.

ലഹരി വസ്തുകൾക്ക് നിരോധനമുള്ള സ്ഥലങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളും. എന്നാൽ തൊഴിലാളികൾ ഉൾപ്പെടെ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പമ്പയിൽ 16 പരിശോധനകൾ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. നിലയ്ക്കലിൽ നടത്തിയ 33 പരിശോധനകളിലായി 72 കേസുകൾ രജിസ്റ്റർ ചെയ്യുകയും 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 40 കേസുകളിലായി 8,000 രൂപയും പിഴയീടാക്കി.

26 ഹോട്ടലുകളും 28 ലേബർ ക്യാമ്പുകളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തി. പിടിച്ചെടുത്ത ഉല്പനങ്ങൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം നശിപ്പിച്ചു.

Related Posts

N M വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; ഐസി ബാലകൃഷ്ണന്റെയും എൻഡി അപ്പച്ചന്റെയും പേരുകൾ കുറിപ്പിൽ
  • January 6, 2025

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും, ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചന്റെ പേരുകൾ കുറിപ്പിലുണ്ട്. ബാങ്ക് നിയമനത്തിന് പണം വാങ്ങിയതിന്റെ കടം തീർക്കാൻ കഴിയാത്തതിന്റെ മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണം എന്ന് കുറിപ്പിൽ…

Continue reading
ഡിഎഫ്ഒ ഓഫീസ് ആക്രമണം: ഡിഎംകെ നേതാവ് ഇ എ സുകു പൊലീസ് കസ്റ്റഡിയില്‍
  • January 6, 2025

ഡിഎംകെ നേതാവ് ഇ എ സുകു പൊലീസ് കസ്റ്റഡിയില്‍. ഡിഎഫ്ഒ ഓഫീസ് പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി. വഴിക്കടവ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ സിപിഐഎം പ്രവര്‍ത്തകനായിരുന്ന സുകു ഡിഎംകെയുടെ തുടക്കം മുതല്‍ അന്‍വറിനൊപ്പമുള്ളയാളാണ്. അന്‍വറിന്റെ പരിപാടികളിലെല്ലാം നിറ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

N M വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; ഐസി ബാലകൃഷ്ണന്റെയും എൻഡി അപ്പച്ചന്റെയും പേരുകൾ കുറിപ്പിൽ

N M വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; ഐസി ബാലകൃഷ്ണന്റെയും എൻഡി അപ്പച്ചന്റെയും പേരുകൾ കുറിപ്പിൽ

കൈ വിറച്ച്, നാക്ക് കുഴയുന്നു; വിശാലിന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

കൈ വിറച്ച്, നാക്ക് കുഴയുന്നു; വിശാലിന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

ഡിഎഫ്ഒ ഓഫീസ് ആക്രമണം: ഡിഎംകെ നേതാവ് ഇ എ സുകു പൊലീസ് കസ്റ്റഡിയില്‍

ഡിഎഫ്ഒ ഓഫീസ് ആക്രമണം: ഡിഎംകെ നേതാവ് ഇ എ സുകു പൊലീസ് കസ്റ്റഡിയില്‍

യെമനിൽ നിമിഷ പ്രിയക്ക് സംഭവിച്ചതെന്ത്? മഹ്ദിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ത്? പ്രതീക്ഷകൾ അവസാനിച്ചോ?

യെമനിൽ നിമിഷ പ്രിയക്ക് സംഭവിച്ചതെന്ത്? മഹ്ദിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ത്? പ്രതീക്ഷകൾ അവസാനിച്ചോ?

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച, 6 വിക്കറ്റുകൾ നഷ്‌ടം, പതിവ് പോലെ നിരാശപ്പെടുത്തി വിരാട് കോലി

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച, 6 വിക്കറ്റുകൾ നഷ്‌ടം, പതിവ് പോലെ നിരാശപ്പെടുത്തി വിരാട് കോലി

‘എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്; ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണം’; മന്ത്രി വീണാ ജോര്‍ജ്

‘എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്; ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണം’; മന്ത്രി വീണാ ജോര്‍ജ്