വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ചയുള്ളതായി കണ്ടെത്തൽ, നടപടിക്ക് സാധ്യത

ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. അപകടം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന് ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ നിഗമനം. റിപ്പോർട്ട് ഉടൻ മന്ത്രിക്ക് കൈമാറും.

സ്റ്റേ വയർ സാമൂഹ്യവിരുദ്ധർ ഊരിയതാണെന്ന പ്രാഥമിക റിപ്പോർട്ടിനെതിരെ ജനരോഷം ഉയർന്നതോടെയണ് സമഗ്ര അന്വേഷണത്തിന് ചീഫ് സേഫ്റ്റി ഓഫീസറായ ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തിയത്. അപകട സ്ഥലത്ത് നടത്തിയ പരിശോധനയിൽ സ്റ്റേ വയർ നാളുകൾക്ക് മുന്നേ ഊരിമാറിയതാണെന്ന് കണ്ടെത്തി. സ്റ്റേ വയർ മണ്ണിൽ നിന്ന് മാറിയത് കണ്ടെത്താനോ പുനസ്ഥാപിക്കാനോ പള്ളിപ്പാട് സെക്ഷനിലെ ഉദ്യോഗസ്ഥർ മുൻകൈ എടുത്തില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. സ്റ്റേവയർ ഫ്യൂസ് കാരിയറിൽ മുട്ടിയാണ് ഷോക്കേറ്റത്. ഫ്യൂസ് കാരിയർ കരിഞ്ഞു പോയതായും കണ്ടെത്തി.

കെസ്എബി ഉദ്യോഗസ്ഥർ, പാടശേഖര സമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവരുടെ മൊഴി ശേഖരിച്ചു. സ്റ്റേവയറുമായി ബന്ധപ്പെട്ട പരാതികൾ കെഎസ്ഇബി ഓഫീസിൽ എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി. ഉദ്യോഗസ്ഥ വീഴ്ച്ച ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് ഉടൻ മന്ത്രിക്ക് കൈമാറും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീലതയുടെ മൊഴിയും രേഖപ്പെടുത്തും.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി