വിവാദ ‘ആള്‍ദൈവം’ സ്വാമി ചൈതന്യാനന്ദ സരസ്വതി കുടുങ്ങും; ഫോണില്‍ നിന്ന് വിഡോയകളും അശ്ലീല സന്ദേശങ്ങള്‍ അയച്ച ചാറ്റുകളും കണ്ടെത്തി

ഡല്‍ഹിയില്‍ പീഡനശ്രമ കേസില്‍ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു പൊലീസ്. പ്രതിയുടെ മൊബൈലില്‍ നിന്ന് ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളും, പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ സക്രീന്‍ഷോട്ടുകളും, അശ്ലീല സന്ദേശങ്ങള്‍ അയച്ച ചാറ്റുകളും പൊലീസ് കണ്ടെത്തി. (police got evidence against godman Chaitanyananda in rape case)

കേസിലെ പ്രധാന തെളിവാണു ചൈതന്യാനന്ദയുടെ മൊബൈല്‍ ഫോണുകള്‍. ഇവയില്‍ ഒന്നില്‍ നിന്നാണ് പൊലീസ് നിര്‍ണായക തെളിവുകള്‍ വീണ്ടെടുത്തത്. ലൈംഗിക ഉദ്ദ്യേശത്തോടെ സ്ത്രീകള്‍ക്ക് അയച്ച മെസേജുകളാണ് ഏറെയും. വിമാനത്തിലെ വനിത കാബിന്‍ ക്രൂവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും, പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്കുകളും സ്‌ക്രീന്‍ഷോട്ടുകളും ഫോണിലുണ്ടായിരുന്നു. ചൈതന്യാനന്ദക്ക് ഒത്താശ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിത ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടികൂടിയ മറ്റ് ഫോണുകളുടെയും ഐപാഡിന്റേയും പാസ്വേഡ് മറന്നു പോയെന്നാണു പൊലീസിനോടു പറഞ്ഞിട്ടുള്ളത്.

അതിനിടെ, ചൈതന്യാനന്ദയ്ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളെ വിളിച്ചു ഭീഷണിപ്പെടുത്തിയ സഹായിയെ ഇന്നലെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ സ്വദേശി ഹരിസിങ് കോപോതിയാണു പിടിയിലായത്. ചൈതന്യാനന്ദയുടെ നിര്‍ദേശമനുസരിച്ചാണു താന്‍ കുട്ടിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്.അറസ്റ്റില്‍ നിന്നു രക്ഷപ്പെടാന്‍ ചൈതന്യാനന്ദ വൃന്ദാവന്‍, മഥുര, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലാ യി 15 ഹോട്ടലുകളില്‍ മാറിത്താമസിച്ചിരുന്നു. സിസിടിവി ക്യാമറകളില്ലാത്ത ചെലവുകുറഞ്ഞ ലോഡ്ജുകളിലാണു താമസിച്ചിരുന്നത്.

ചൈതന്യാനന്ദയെ തെളിവെടുപ്പിനായി ഇന്നലെ വസന്ത്കുഞ്ചിലെ സ്ഥാപനത്തിലെത്തിച്ചിരുന്നു. പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്ന, ഇന്‍സ്റ്റിറ്റ്യൂട്ടിലെ താഴത്തെ നിലയിലുള്ള ചൈതന്യാനന്ദനയുടെ മുറിയിലും തെളിവെടുപ്പു നടത്തി. പെണ്‍കുട്ടികളുടെ ശുചിമുറികളുടെ മുന്നില്‍ സിസിടിവി ക്യാമറവച്ചു എന്നതടക്കമുള്ള ഒട്ടുമിക്ക ആരോപണങ്ങളും പൊലീസ് ശരിവച്ചു. ഇയാളുടെ മുറിയില്‍ നിന്ന് നിന്നും ട്രംപുമൊത്തും, ഇന്ത്യന്‍ പ്രധാനമന്ത്രിമാരുമൊത്തും നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുപ്പമുണ്ടെന്ന് ഇയാളുടെ കൂട്ടാളികള്‍ പ്രചരിപ്പിച്ചതും നുണയാണ്.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌