ഡല്‍ഹിയില്‍ പീഡനശ്രമ കേസില്‍ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു പൊലീസ്. പ്രതിയുടെ മൊബൈലില്‍ നിന്ന് ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളും, പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ സക്രീന്‍ഷോട്ടുകളും, അശ്ലീല സന്ദേശങ്ങള്‍ അയച്ച ചാറ്റുകളും പൊലീസ് കണ്ടെത്തി. (police got evidence against godman Chaitanyananda in rape case)
കേസിലെ പ്രധാന തെളിവാണു ചൈതന്യാനന്ദയുടെ മൊബൈല്‍ ഫോണുകള്‍. ഇവയില്‍ ഒന്നില്‍ നിന്നാണ് പൊലീസ് നിര്‍ണായക തെളിവുകള്‍ വീണ്ടെടുത്തത്. ലൈംഗിക ഉദ്ദ്യേശത്തോടെ സ്ത്രീകള്‍ക്ക് അയച്ച മെസേജുകളാണ് ഏറെയും. വിമാനത്തിലെ വനിത കാബിന് ക്രൂവിനൊപ്പം നില്ക്കുന്ന ചിത്രങ്ങളും, പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്കുകളും സ്ക്രീന്‍ഷോട്ടുകളും ഫോണിലുണ്ടായിരുന്നു. ചൈതന്യാനന്ദക്ക് ഒത്താശ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിത ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടികൂടിയ മറ്റ് ഫോണുകളുടെയും ഐപാഡിന്റേയും പാസ്വേഡ് മറന്നു പോയെന്നാണു പൊലീസിനോടു പറഞ്ഞിട്ടുള്ളത്.
അതിനിടെ, ചൈതന്യാനന്ദയ്ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളെ വിളിച്ചു ഭീഷണിപ്പെടുത്തിയ സഹായിയെ ഇന്നലെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ സ്വദേശി ഹരിസിങ് കോപോതിയാണു പിടിയിലായത്. ചൈതന്യാനന്ദയുടെ നിര്‍ദേശമനുസരിച്ചാണു താന്‍ കുട്ടിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്.അറസ്റ്റില്‍ നിന്നു രക്ഷപ്പെടാന്‍ ചൈതന്യാനന്ദ വൃന്ദാവന്‍, മഥുര, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലാ യി 15 ഹോട്ടലുകളില്‍ മാറിത്താമസിച്ചിരുന്നു. സിസിടിവി ക്യാമറകളില്ലാത്ത ചെലവുകുറഞ്ഞ ലോഡ്ജുകളിലാണു താമസിച്ചിരുന്നത്.
ചൈതന്യാനന്ദയെ തെളിവെടുപ്പിനായി ഇന്നലെ വസന്ത്കുഞ്ചിലെ സ്ഥാപനത്തിലെത്തിച്ചിരുന്നു. പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്ന, ഇന്‍സ്റ്റിറ്റ്യൂട്ടിലെ താഴത്തെ നിലയിലുള്ള ചൈതന്യാനന്ദനയുടെ മുറിയിലും തെളിവെടുപ്പു നടത്തി. പെണ്‍കുട്ടികളുടെ ശുചിമുറികളുടെ മുന്നില്‍ സിസിടിവി ക്യാമറവച്ചു എന്നതടക്കമുള്ള ഒട്ടുമിക്ക ആരോപണങ്ങളും പൊലീസ് ശരിവച്ചു. ഇയാളുടെ മുറിയില്‍ നിന്ന് നിന്നും ട്രംപുമൊത്തും, ഇന്ത്യന്‍ പ്രധാനമന്ത്രിമാരുമൊത്തും നില്ക്കുന്ന ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുപ്പമുണ്ടെന്ന് ഇയാളുടെ കൂട്ടാളികള്‍ പ്രചരിപ്പിച്ചതും നുണയാണ്.









