രാജ്യത്തെ വിമാനങ്ങളിലെ തുടർച്ചയായ ബോംബ് ഭീഷണിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കത്ത് അയച്ച് ഡൽഹി പൊലീസ്.ഭീഷണി സന്ദേശങ്ങൾ അയച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കത്ത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് നടത്തുന്ന ഒരു ഡസനോളം വിമാനങ്ങളിലാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ബുധനാഴ്ച അകാശ എയറിന്റെയും ഇൻഡിഗോയുടെയും വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായി. പിന്നീട് ഇത് വ്യാജ സന്ദേശങ്ങളാണെന്ന് മനസ്സിലായി. ഇതിന് പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്താനായി സൈബർ സുരക്ഷ ഏജൻസികളുമായും പൊലീസുമായും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പ്രവർത്തിക്കുന്നുണ്ട്.