‘വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ;  ഉണ്ണി മുകുന്ദൻ

മുൻ മനേജറെ മർദിച്ച കേസിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ ഉണ്ടാക്കിയെന്നും വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. ചൂടായി സംസാരിച്ചപ്പോൾ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞിരുന്നെന്ന് ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2 ആഴ്ച മുൻപ് തനിക്ക് ഒരു സ്ത്രീയുടെ ഫോൺ വന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ള കാര്യകൾ പറഞ്ഞു. അതിൽ ഒരു പേര് വിപിൻ്റേതായിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട ഒരു നടി വിളിച്ച് പരാതി പറഞ്ഞു. വിപിൻ അവരോട് മാപ്പ് പറഞ്ഞുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിനെ ഒരു സുഹൃത്തായി കണ്ടിരുന്നത്. തന്നിലേക്ക് നേരിട്ട് ആക്സസ് ഉള്ള ആളായിരുന്നു വിപിൻ. യഥാർ‌ത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ വിപിൻ ഉണ്ടാക്കിയ നാടകമാണിപ്പോൾ നടക്കുന്നതെന്ന് ഉണ്ണി പറഞ്ഞു.

3 മാസം മുൻപ് നടി ഫെഫ്കയിൽ വിപിന് എതിരെ പരാതി നൽകിയിരുന്നു. തന്റെ വ്യക്തി-സിനിമാ ജീവിതത്തെ അപമാനിക്കാൻ വിപിൻ ശ്രമിച്ചുവെന്ന് ഉണ്ണി മുകുന്ദ​ൻ ആരോപിച്ചു. കേസുമായി മുന്നോട്ട് പോകും. അമ്മയിലും, ഫെഫ്കയിലും വിശദീകരണം നൽകും. തനിക്ക് വധ ഭീഷണി ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ടൊവിനോയെ കുറിച്ച് താൻ മോശം പറയില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

തനിക്ക് ലോബി ഇല്ലെന്നും ഗോഡ് ഫാദറില്ലെന്നും ഉണ്ണി പറയുന്നു. ഒരാള്‍ക്കും തന്റെ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് ഉണ്ണി പറയുന്നു. വളരെ മോശപ്പെട്ട കാര്യം വിപിന്റെ ഭാഗത്ത് നിന്നുണ്ടായി. അത് തെളിവോടെ പിടിക്കപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തന്നെ തകർക്കാൻ ശ്രമിച്ചവർ വിപിനെ ഉപകരണമാക്കിയെന്ന് ഉണ്ണി ആരോപിച്ചു.

Related Posts

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
  • July 4, 2026

ആലപ്പുഴയിലെ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻപ് ഉണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റുകൾ എങ്ങുമെത്താതെ കിടക്കുകയാണ്. സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാതെയാണ്…

Continue reading
ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്
  • July 4, 2026

വിഴിഞ്ഞം പോർട്ട് വിഷയത്തിൽ വിവാദ പരാമർശവുമായി സിപിഐഎം നേതാവ് കെ കെ രാഗേഷ്. ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി കബനി നേരത്തെ നീക്കം നടത്തി. ദിവ്യ എസ് അയ്യരുടെ മാറ്റത്തിന് പിന്നിൽ അദാനി VD സതീശൻ ബന്ധം എന്ന് കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ