വണ്ടിപ്പെരിയാറിലെ സഹോദരിമാരായ വിദ്യാർഥിനികളുടെ വീട്ടിൽ വൈദ്യുതി ഉടൻ

വണ്ടിപ്പെരിയാറിലെ സഹോദരിമാരായ വിദ്യാർഥിനികളുടെ വീട്ടിൽ വൈദ്യുതി ഉടൻ എത്തും. ജില്ലാ കളക്ടർ വിളിച്ച ചർച്ചയിൽ തീരുമാനം. പോബ്സ് എസ്റ്റേറ്റ് മാനേജ്മെൻ്റും, കുട്ടികളുടെ കുടുംബവും ചർച്ചയിൽ പങ്കെടുത്തു. രണ്ടുദിവസത്തിനുള്ളിൽ പോസ്റ്റുകൾ സ്ഥാപിച്ച് പുതിയ കണക്ഷൻ നൽകും. കണക്ഷൻ നൽകുന്നതിനെതിർപ്പില്ലെന്ന് എസ്റ്റേറ്റ് മാനേജ്മെൻറ് അറിയിച്ചു. എസ്റ്റേറ്റുമായുള്ള ഉടമസ്ഥാവകാശ തർക്കം നിലനിർത്തിയാണ് പരിഹാരം.

പോബ്സ് എസ്റ്റേറ്റ് മാനേജ്മെൻറ് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിന് തടസ്സം നിന്നതോടെയാണ് രണ്ടുമാസമായി നാലംഗ കുടുംബം ഇരുട്ടിൽ കഴിയുകയായിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ സഹോദരിമാരായ ഹാഷിനിയും ഹർഷിനിയും പഠിക്കുന്ന ദുരവസ്ഥ ട്വന്റിഫോർ വാർത്തയാക്കിയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നടപടി. വാർത്തയിൽ ഇടപെട്ട ഇടുക്കി കളക്ടർക്കും റവന്യൂ മന്ത്രി കെ രാജനും ട്വന്റി ഫോറിനും ഹർഷിനിയും ഹാഷിനിയും നന്ദി പറഞ്ഞു.

വിദ്യാർഥിനികളുടെ വീട്ടിലേക്ക് അടിയന്തരമായി കണക്ഷൻ നൽകണമെന്നാണ് ഇടുക്കി ജില്ലാ കളക്ടർ കെഎസ്ഇബിക്ക് നൽകിയ നിർദേശം. പോബ്സ് എസ്റ്റേറ്റുമായുള്ള സ്ഥല ഉടമസ്ഥ തർക്കം നിലനിർത്തി തന്നെയാണ് വൈദ്യുതി കണക്ഷൻ നൽകാൻ കെ എസ് ഇ ബിയോട് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്.

വണ്ടിപ്പെരിയാർ ക്ലബ്ബിൽ നിന്നായിരുന്നു ഈ വീട്ടിലേക്ക് വൈദ്യുതി നൽകിയിരുന്നത്. ഇവിടേക്ക് ലൈനുകൾ വലിച്ചിരുന്ന തടികൊണ്ടുള്ള പോസ്റ്റ് കാലപ്പഴക്കത്തിൽ ഒടിഞ്ഞുവീണു. ഇതോടെ ക്ലബ്ബിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചു. ഒപ്പം ഈ കുട്ടികളുടെ വീട്ടിലേക്കുള്ളതും. ഹാഷിനിയും, ഹർഷിനിയും പിതാവ് മോഹനനും മുത്തശ്ശൻ വിജയനുമാണ് വീട്ടിൽ താമസിക്കുന്നത്. പുതിയ കണക്ഷൻ നൽകാൻ കെഎസ്ഇബി തയ്യാറാണെങ്കിലും എസ്റ്റേറ്റിനുള്ളിലൂടെ പോസ്റ്റുകൾ സ്ഥാപിക്കാൻ നിലവിലെ മാനേജ്മെൻറ് അനുമതി നൽകാത്തതായിരുന്നു പ്രധാനപ്രശ്നം.

ആർബിടി എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ സ്ഥലം 25 വർഷം മുമ്പ് വിദ്യാർഥിനികളുടെ മുത്തശ്ശൻ വിജയന് എഴുതി നൽകിയതാണ്. എന്നാൽ എസ്റ്റേറ്റ് പോബ്സ് മാനേജ്മെൻറ് ഏറ്റെടുത്തതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം ഉയർന്നു. എന്നാൽ വൈദ്യുതി ഇല്ലാതായതോടെ ഒന്നാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠിക്കുന്ന പഠനം പ്രതിസന്ധിയിലായി. വീട്ടിലേക്കുള്ള വെള്ളം പമ്പ് ചെയ്യാനാകുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കളക്ടർ ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകിയിരുന്നു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി