റയലിനെ പഞ്ഞിക്കിട്ട് കറ്റാലന്‍മാര്‍; സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ചൂടി ബാഴ്‌സലോണ

കളിയിലെ മറ്റു കണക്കുകളില്‍ ഏകദേശം ഒപ്പത്തിനൊപ്പം നിന്നിട്ടും ലക്ഷ്യം കാണുന്നതില്‍ പിഴച്ച റയല്‍ മാഡ്രിഡിനെ 5-2 സ്‌കോറിന് തകര്‍ത്ത് ബാഴ്‌സലോണ സ്പാനിഷ് സൂപ്പര്‍കപ്പ് കിരീടം ചൂടി. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന കലാശപ്പോരില്‍ റയലിനെ നിഷ്പ്രഭരാക്കിയാണ് ബാഴ്‌സ ഈ വര്‍ഷത്തെ ആദ്യ കിരീടമുയര്‍ത്തിയത്. അവരുടെ 15-ാം സൂപ്പര്‍ കപ്പ് കിരീട നേട്ടം കൂടിയാണിത്. ഏറ്റവും കൂടുതല്‍ തവണ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കിയെന്ന നേട്ടവും ബാഴ്സ നിലനിര്‍ത്തി. ഹാന്‍സി ഫ്ളിക്ക് പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ കിരീടം എന്ന പ്രത്യേകയും കപ്പിനുണ്ട്.

ലോക ഫുട്ബോള്‍ ആരാധകര്‍ കാത്തിരുന്ന എല്‍ ക്ലാസിക്കോ ഈ വിധം ഏകപക്ഷീയമായി പോകുമെന്ന പ്രതീക്ഷയിലായിരുന്നില്ലെങ്കിലും മത്സരത്തിന്റെ ആദ്യ പകുതി തന്നെ ബാഴ്സ കൈയ്യടക്കുന്ന കാഴ്ച്ചയായിരുന്നു. എന്നാല്‍ ഫലം നേരെ മറിച്ചായിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ മുന്നിലെത്തി. എന്നാല്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് റയല്‍ ലീഡില്‍ നിന്നത്. 22-ാം മിനിറ്റില്‍ ലമിന്‍ യമാലിലൂടെ സമനില പിടിച്ച ബാഴ്സ പിന്നീട് 36-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ പെനാല്‍റ്റിയിലൂടെ ലീഡെടുത്തു. രണ്ടാം ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടല്‍ മാറും മുമ്പ് 39-ാം മിനിറ്റില്‍ റഫീഞ്ഞ്യ ബാഴ്സയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് അലയാന്‍ഡ്രോ ബാല്‍ഡേ കൂടെ സ്‌കോര്‍ ചെയ്തതോടെ 4-1ന് മുന്നിലെത്തിയ ബാഴ്സ ആദ്യ പകുതിക്കു മുമ്പു തന്നെ മത്സരത്തിന്റെ വിധി എഴുതി കഴിഞ്ഞിരുന്നു

രണ്ടാംപകുതിയ തുടങ്ങിയതും ബാഴ്‌സയുടെ അഞ്ചാം ഗോളും പിറന്നു. 48-ാം മിനിറ്റില്‍ റഫീഞ്ഞ്യയായിരുന്നു സ്‌കോറര്‍. 5-1 ന് പിന്നിലായിപോയ റയല്‍ നാണക്കേട് മാറ്റാന്‍ സര്‍വ്വതും മറന്ന് പൊരുതി. ബോക്സിലേക്ക് പന്തുമായെത്തിയ എംബാപ്പെയെ വീഴ്ത്തിയതിന് 56-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍കീപ്പര്‍ വോയ്സെച് ഷെസ്നി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് ആശ്വാസമായത് റയലിന്. 10 പേരായി ചുരുങ്ങിയ ബാഴ്‌സയെ കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് തടയാന്‍ റയലിനായി. പത്ത് പേരോടും റയലിന് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ 2025-ലെ ആദ്യ കപ്പ് അനായാസം ബാഴ്‌സക്ക് സ്വന്തമായി.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി