രോഹിത്തിന്റെ കരിയറില്‍ മറക്കാനാകാത്ത സംഭവ വികാസങ്ങള്‍; അവസാന ടെസ്റ്റില്‍ പുറത്തിരിക്കുമോ ക്യാപ്റ്റന്‍

ടീമില്‍ സ്വന്തം സ്ഥാനം പോലും ഉറപ്പില്ലാത്ത വിധത്തില്‍ ഒരു ക്യാപ്റ്റന് ക്രീസിലെത്തേണ്ടി വരിക. ആറാമനായി ഇറങ്ങിയിട്ടും ഹിറ്റ്മാന്റെ നിഴല്‍ പോലും ആകാതെ തുച്ഛമായ റണ്‍സിന് പുറത്താകേണ്ടി വരിക. രോഹിത്ത് ശര്‍മ്മയുടെ കരിയറില്‍ അദ്ദേഹത്തിന് ഒരിക്കലും മറക്കാനാകാത്ത സംഭവവികാസങ്ങള്‍ വന്നുചേരുകയാണ്. ഒരു പ്രഫഷനല്‍ ടീമെന്നാല്‍ ക്യാപ്റ്റന് എല്ലാ കാര്യങ്ങളിലും മികച്ച ധാരണയുണ്ടായിരിക്കണം. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് ടെസ്റ്റ് കളിക്കാന്‍ പോയ ടീം ഇന്ത്യ ക്യാപ്റ്റന്റെ കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. ക്യാപ്റ്റന്‍ എന്നാല്‍ ബാറ്റ് ചെയ്യുകയോ നന്നായി ബൗള്‍ ചെയ്യുകയോ അല്ലാതെ തന്നെ ടീമിനെ നയിക്കുന്നതിലും തന്ത്രപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലുമെല്ലാം വലിയ റോള്‍ ഉള്ള ആളായിരിക്കണം. സുനില്‍ ഗാവസ്‌കര്‍, സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോനി തുടങ്ങിയ മുന്‍നായകര്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ പോലും വലിയ പങ്കു വഹിച്ച സ്ഥാനത്ത് ഇവിടെ രോഹിത്തിന് സ്വന്തം സ്ഥാനം പോലും ഉറപ്പില്ല എന്നതാണ് സ്ഥിതി.

ഈ സീസണില്‍ മൂന്ന് പരമ്പരയിലാണ് രോഹിത്ത് ഇറങ്ങിയത്. പതിനഞ്ച് ഇന്നിങ്സില്‍ നിന്ന് 164 റണ്‍സ എന്ന നിലയില്‍ 10.93 ആണ് ശരാശരി. മെല്‍ബണ്‍ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ രോഹിതിന്റെ ഈ പരമ്പരയിലെ ആവറേജ് 6.20 ആണ്, ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ എത്തിയ ഒരു വിദേശ ക്യാപ്റ്റന്റെ എക്കാലത്തെയും താഴ്ന്ന ശരാശരിയാണിത്. ക്യാപ്റ്റനെന്ന നിലയില്‍ ഓസ്‌ട്രേലിയയിലെ താരത്തിന്റെ പ്രകടനം ഒട്ടും നല്ലതായിരുന്നില്ല. നാലാം ടെസ്റ്റില്‍ രോഹിതിന്റെ ആത്മവിശ്വാസക്കുറവ് പ്രകടമായിരുന്നു.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌