രാജസ്ഥാനില്‍ മൂന്നുവയസുള്ള പെണ്‍കുഞ്ഞ് കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജസ്ഥാനില്‍ വീണ്ടും കുഴല്‍ക്കിണര്‍ അപകടം. മൂന്നുവയസുള്ള പെണ്‍കുട്ടി 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാജസ്ഥാനിലെ കോട്പുട്‌ലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ കുഴല്ക്കിണറില്‍ വീഴുകയായിരുന്നു

ചേതന എന്ന് പേരുള്ള പെണ്‍കുട്ടി കുഴല്‍ക്കിണറിന്റെ 15 അടി ആഴത്തിലുള്ള ഒരിടത്താണ് ആദ്യം തങ്ങിനിന്നത്. പിന്നീട് കുഞ്ഞ് അനങ്ങിയപ്പോള്‍ കൂടുതല്‍ ആഴത്തിലേക്ക് വീണു. ഒരു പൈപ്പിലൂടെ കുഴല്‍ക്കിണറിനുള്ളിലേക്ക് കുഞ്ഞിന് ശ്വസിക്കാനായി ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്. ആഴത്തിലേക്ക് ക്യാമറ ഇറക്കി കുഞ്ഞിനെ കൃത്യമായി നിരീക്ഷിച്ചുവരികയാണ്.

കുഞ്ഞ് രാവിലെ കുഴല്‍ക്കിണറിലേക്ക് വീണത് കുട്ടിയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരി കാവ്യ കണ്ടതുകൊണ്ടാണ് വളരെ വേഗത്തില്‍ അധികൃതരെ വിവരമറിയിക്കാന്‍ സാധിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പഞ്ചായത്തംഗങ്ങളും ഉള്‍പ്പെടെ വലിയൊരു സംഘം രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കുഞ്ഞിന് വെള്ളവും ഭക്ഷണവും നല്‍കാനും ശ്രമിക്കുന്നുണ്ട്. കുഴല്‍ക്കിണര്‍ നാളെ മൂടാന്‍ പ്ലാനുണ്ടായിരുന്നെന്നും അതിനാലാണ് കുഴല്‍ക്കിണര്‍ അടപ്പ് കൊണ്ട് മൂടാതിരുന്നതെന്നും കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘം അല്‍പ്പ സമയത്തിനകം സംഭവസ്ഥലത്തേക്ക് എത്തും.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED