രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു

ഹോളിവുഡിൽ നിലവിലെ ഏറ്റവും മികച്ച നടന്മാരിലൊരാളെന്ന് വിലയിരുത്തപ്പെടുന്ന ലിയനാർഡോ ഡികാപ്രിയോ, ക്രിസ്ത്യൻ ബെയ്ൽ എന്നിവർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു. മൈക്കിൾ മാൻ സംവിധാനം ചെയ്ത് ഇതിഹാസ നടന്മാരായ അൽപ്പച്ചീനോ, റോബർട്ട് ഡീ നീറോ എന്നിവർ നേർക്കുനേർ നിന്ന് അഭിനയിച്ച് വമ്പൻ ഹിറ്റായി മാറിയ ഹീറ്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ ചിത്രം പറഞ്ഞത് ഒരു പ്രൊഫെഷണൽ മോഷണ സംഘത്തിന്റെ തലവനും ഒരു പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള പോരാട്ടമായിരുന്നു. ഹീറ്റ് 2ൽ ഉള്ളത് മുൻവിഭാഗത്തിൽ പറഞ്ഞു വെച്ച കഥയുടെ ബാക്കിയാണോ, അതേ യൂണിവേഴ്‌സിൽ നടക്കുന്ന മറ്റൊരു കഥയാണോ, അതോ ചിത്രത്തിന്റെ റീമേക്ക് ആണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

1995ൽ റിലീസ് ചെയ്ത ഹീറ്റ് പിന്നീട് വന്ന ഡാർക്ക് നൈറ്റ് അടക്കം വമ്പൻ ചിത്രങ്ങൾക്ക് പ്രചോദനമായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പ്രതിഭാധനരായ സമകാലികരാണെങ്കിലും ഇതിനു മുൻപ് ഒരു ചിത്രത്തിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലാത്ത ഡികാപ്രിയോയും ബെയ്‌ലും നേർക്കുനേർ വരുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ.

മുൻപൊരിക്കൽ കരിയറിന്റെ ആദ്യ ഘട്ടത്തിൽ മികച്ച വേഷങ്ങൾക്കായി തിരഞ്ഞ്‌കൊണ്ടിരുന്ന തനിക്ക് ലഭിച്ച വേഷങ്ങളൊക്കെ ഡികാപ്രിയോ കേട്ട് വേണ്ടെന്നു വെച്ചവയായിരുന്നു എന്നും, എല്ലാ മികച്ച വേഷങ്ങളും സംവിധായകർ ആദ്യം പറയുക അദ്ദേഹത്തോട് തന്നെയായിരിക്കുമെന്നും ക്രിസ്ത്യൻ ബെയ്ൽ പറഞ്ഞിരുന്നു.

മുൻപ് ക്രിസ്ത്യൻ ബെയ്ൽ വേഷമിട്ട ‘ഔട്ട് ഓഫ് ദി ഫർനസ്’ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായി ഡികാപ്രിയോ പ്രവർത്തിച്ചിരുന്നു. ബെയ്ൽ അടുത്തിടെ അനാഥ കുട്ടികൾക്കായി കാലിഫോർണിയയിൽ പണിത ചെറുഗ്രാമത്തിന്റെ നിർമ്മാണത്തിനും ഡികാപ്രിയോ ധനസഹായം നൽകിയിരുന്നു.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌