യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിൽ 3 ഇന്ത്യക്കാർ; കപ്പലിൽ ആകെ 28 ജീവനക്കാർ

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്ക പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ ഉപരോധം ലംഘിച്ച് വെനസ്വേലയിൽ നിന്നും എണ്ണ കടത്തിയ കപ്പലായ ‘മറിനേര’യിലാണ് മൂന്ന് ഇന്ത്യക്കാർ ഉള്ളതായി കണ്ടെത്തിയത്. കപ്പലിൽ ആകെ 28 ജീവനക്കാരാണുള്ളത്.

ആറു ജോർജിയൻ സ്വദേശികൾ, 17 യുക്രെയ്‌ൻ സ്വദേശികൾ, മൂന്നു ഇന്ത്യക്കാർ, രണ്ടു റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.

ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി. പിന്നാലെ, കരീബിയൻ കടലിലും വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പൽ പിടിച്ചെടുത്തു.
ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Related Posts

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ
  • March 30, 2026

വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂറ് മുൻപ് പറഞ്ഞാൽ മതി. നിയമസഭയിൽ ഗവൺമെൻറ് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും…

Continue reading
‘ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദി ആണ്, എല്ലാ മേഖലയിലും കേരളം ഏറ്റവും മികവുറ്റതാണ്’; തോമസ് ഐസക്
  • March 30, 2026

കേന്ദ്ര ഫണ്ട് കേരളം കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ആക്ഷേപത്തിൽ മറുപടിയുമായി മുൻ മന്ത്രി തോമസ് ഐസക്ക്. ഏറ്റവും വലിയ കേന്ദ്രവിഷ്കൃത പദ്ധതി തൊഴിലുറപ്പാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം എത്രയോ മുമ്പിലാണ്. ഇതിൽ എവിടെയാണ് കൊള്ള. സർവ്വശിക്ഷ അഭയാൻ പദ്ധതിയിൽ എത്ര സ്കൂളുകൾക്കാണ് കേരളത്തിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

‘വയനാട്ടിൽ LDFസർക്കാർ ടൗൺഷിപ്പ് പണിതു; പക്ഷെ UDF എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല’; ബൃന്ദ കാരാട്ട്

‘വയനാട്ടിൽ LDFസർക്കാർ ടൗൺഷിപ്പ് പണിതു; പക്ഷെ UDF എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല’; ബൃന്ദ കാരാട്ട്

എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

‘കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും’; എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ്

‘കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും’; എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ്

കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന പ്രചാരണം; വട്ടിയൂര്‍ക്കാവില്‍ പോര്