മൂന്നാമതും ആർച്ചറിന്റെ ഷോർട് ബോൾ കെണിയിൽ വീണ് സഞ്ജു,‘സ്പെഷൽ ക്ലാസും’ ഏറ്റില്ല

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യിലും ജോഫ്ര ആർച്ചറിന്റെ ഷോർട് ബോൾ കെണിയിൽ വീണ് സഞ്ജു സാംസൺ. കഴിഞ്ഞ രണ്ട് മത്സരത്തിലും ആർച്ചറുടെ ഷോർട് ബോളിലാണ് താരം പുറത്തായിരുന്നത്. ആദ്യ മത്സരത്തിൽ നന്നായി തുടങ്ങിയ ശേഷം 26 റൺസെടുത്ത് പുറത്തായി.

രണ്ടാം ട്വന്റി 20യിൽ അഞ്ച് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആറു പന്തുകൾ നേരിട്ട സഞ്ജു മൂന്ന് റൺസ് മാത്രമെടുത്താണു മൂന്നാം മത്സരത്തിൽ പുറത്തായത്. മൂന്ന് റൺസ് മാത്രം നേടിയ സഞ്ജു ആർച്ചറിന്റെ ഷോർട്ട് ബോളിൽ ആദിൽ റാഷിദിന് ക്യാച് നൽകി മടങ്ങി.

മൂന്നാം മത്സരത്തിന് മുന്നോടിയായി താരം പ്രത്യേക പരിശീലനവും നടത്തി. ഷോർട് ബോളുകൾ നേരിടാൻ സിമന്റ് പിച്ചുകളിൽ പ്ലാസ്റ്റിക് പന്തുകളിൽ സഞ്ജു പ്രത്യേക പരിശീലനം നേടി. വേഗമുള്ള പന്തുകളെ നേരിടാനാണ് സിമന്റ് പിച്ചുകളിൽ പ്ലാസ്റ്റിക് പന്തുകൾ താരം നേരിട്ടത്. എന്നാൽ ഇതും ഫലിച്ചില്ല.

എന്നാൽ കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ സ്റ്റാറ്റസ് മാത്രം പരിശോധിച്ചാല്‍ ഷോര്‍ട്ട് ബോളുള്‍ക്കെതിരെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരവും സഞ്ജു തന്നെയാണ്.താരത്തിന് 140 ന് മുകളിലുള്ള പന്തുകളെ നേരിടാൻ കഴിവില്ലെന്ന് പറഞ്ഞ് മുൻ താരം ആകാശ് ചോപ്ര അടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി