മൂന്നാം അങ്കത്തിനിറങ്ങാൻ എം എം മണി; ജയസാധ്യത കണക്കിലെടുത്ത് മത്സരിപ്പിക്കാൻ സാധ്യത

ഇടുക്കി ഉടുമ്പൻചോല മണ്ഡലത്തിൽ മൂന്നാം അങ്കത്തിനിറങ്ങാൻ സിപിഐഎം നേതാവ് എം എം മണി. രണ്ട് ടേം വ്യവസ്ഥയിൽ എം എം മണിക്ക് ഇളവ് ലഭിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായ തിരിച്ചടി മറികടക്കാൻ എം എം മണി മത്സരിക്കണമെന്നാണ് ആവശ്യം. ഉടുമ്പൻചോലയിൽ എംഎം മണി മത്സരിച്ചാൽ ദേവികുളം, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലും എൽഡിഎഫിന് ഗുണകരമാകുമെന്നാണ് സിപിഐഎം വിലയിരുത്തൽ.

എം എം മണിക്ക് പകരം മറ്റു പേരുകൾ പരിഗണിച്ചിരുന്നെങ്കിലും ജയ സാധ്യത കൂടുതൽ എംഎം മണിക്ക് എന്നാണ് കണക്കുകൂട്ടൽ. 38305 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ എംഎം മണി ഉടുമ്പൻചോലയിൽ വിജയിച്ചത്.

അതേസമയം, തിരഞ്ഞെടുപ്പില്‍ 110 സീറ്റു നേടാനുറച്ച് മുഖ്യമന്ത്രിയും ഇടത് മുന്നണിയും. വികസനത്തിലൂന്നി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാനും തീരുമാനം . വമ്പൻ സോഷ്യൽ മീഡിയ കാംപെയ്നും തുടക്കമാകുമെന്ന് മുഖ്യമന്ത്രി മന്ത്രിമാരുടെ പ്രത്യേക യോഗത്തെ അറിയിച്ചു. ഓരോ ജില്ലയിലും ചുമതലയുള്ള മന്ത്രിമാരെ ഏകോപനം ഏൽപ്പിച്ചു. നൂറു സീറ്റെന്ന യു ഡി എഫ് ലക്ഷ്യത്തിന് മറുപടിയായാണ് മിഷൻ 110 മുഖ്യമന്ത്രി മന്ത്രിമാർക്ക് മുന്നൽ അവതരിപ്പിച്ചത്.

ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുഖ്യമന്ത്രിയുടെ നിർദ്ദേശിച്ചു. പുതിയ പദ്ധതികളുടെ പ്രഖ്യാപനം തിരിച്ചടിയുണ്ടാക്കിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധവേണം.
വികസനം ജനം അറിയണം.ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് വിലയിരുത്തലുണ്ട്..
ആ കുറവ് പരിഹരിക്കാൻ വിപുലമായ പ്രചരണം വേണം. വിവാദങ്ങളെ വികസനം കൊണ്ട് മറികടക്കണം.
ബിജെപി നിലപാടിനൊപ്പമാണ് കോൺഗ്രസ് നിലകൊണ്ടതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. പത്തു വർഷത്തിൽ കലാപങ്ങളില്ലാത്ത നാടായി കേരളത്തെ മാറ്റി. അതിദാരിദ്ര നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാനായി. വർഗീയ ശക്തികൾക്കെതിരെ കർശന നിലപാടെടുത്തെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ