മുംബൈ മെട്രോയിൽ ഒരു കൂട്ടം യുവാക്കൾ ‘ജയ് ശ്രീറാം’ പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു കൂട്ടം ചെറുപ്പക്കാർ പരമ്പരാഗത വസ്ത്രത്തിലെത്തി മെട്രോയിലെ സീറ്റിന് താഴെ ഇരുന്ന് കൈക്കൊട്ടി ജയ് ശ്രീറാം പാട്ട് പാടുന്നതും വീഡിയോയുടെ അവസാനം യുവാക്കൾ ഗുജറാത്തി ഗാനം ആലപിക്കുന്നതും കേൾക്കാം. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
മുബൈ മെട്രോയിലെ നവരാത്രി എന്ന തലക്കെട്ടോടെയായിരുന്നു വസീം എന്ന എക്‌സ് അക്കൗണ്ടിലൂടെ വീഡിയോ പ്രചരിച്ചത്.
ഇതൊരു പൊതുശല്യമായല്ലോ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമ്മറ്റുകൾ. ഒരു കൂട്ടം യുവാക്കളുടെ നവരാത്രി ആഘോഷം എന്നായിരുന്നു മറ്റുള്ള കമ്മറ്റുകൾ.ലോക്കൽ ട്രെയിനുകളിലും മെട്രോയിലും വിമാനത്താവളങ്ങളിലും ഇതൊക്കെ അനുവദിച്ചു തുടങ്ങിയോ? നമ്മൾ എല്ലാവരുടെയും മതത്തെ ബഹുമാനിക്കണം. എന്നാൽ പൊതുസ്ഥലത്ത് ശല്യം സൃഷ്ടിക്കുന്നത് വിദ്യാസമ്പന്നരായ ഒരു സമൂഹത്തിൽ ശരിക്കും ഇത് അംഗീകരിക്കാനാവില്ല.
“മറ്റുള്ള മതങ്ങളിലുള്ളവരും ഇങ്ങനെ ചെയ്യുന്നുവെന്ന് സങ്കൽപ്പിക്കുക, നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? മതത്തിൻ്റെ പേരിൽ മറ്റുള്ളവർക്ക് തടസ്സം സൃഷ്ടിച്ച് ഹിന്ദു മതത്തെ അപമാനിക്കരുത്,” ഇങ്ങനെ നീളുന്നു കമ്മറ്റുകൾ.’