മുനമ്പം-വഖഫ് ഭൂമി പ്രശ്നത്തില്‍ ഇടപെട്ട് സർക്കാർ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും.

കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോ​ഗത്തില്‍ ചർച്ച ചെയ്യും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച.

അതേസമയം പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം. ജനങ്ങളുടെ വിഷയത്തിൽ ഇടപെടാത്തവരോട് രാജി വെച്ച് പോകാൻ പറയണമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

Related Posts

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം
  • November 21, 2024

ലോക കപ്പ് യോഗ്യതമത്സരത്തില്‍ ഒരു ഷോട്ട് പോലും അര്‍ജന്റീന പോസ്റ്റിലേക്ക് പായിക്കാനാകാത്ത തീര്‍ത്തും ദുര്‍ബലമായിപോയ പെറുവിനെതിരെ ഏക ഗോളിന്റെ വിജയവുമായി അര്‍ജന്റീന. രണ്ടാം പകുതിയില്‍ മെസിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു സുന്ദരമായ ഗോള്‍. മത്സരത്തില്‍ താരതമ്യേന അര്‍ജന്റീനക്ക് തന്നെയായിരുന്നു മേല്‍ക്കൈ…

Continue reading
‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം
  • November 21, 2024

ഐ.സി.സി. പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യൻ ബാറ്റർ തിലക് വർമ്മ മൂന്നാമത്. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തിലക് വർമ്മ മൂന്നാമനായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതുതന്നെ. മലയാളി താരം സഞ്ജു സാംസണും റാങ്കിങ് മെച്ചപ്പെടുത്തി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?