ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് സംവിധായകൻ റാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ്. ‘വ്യൂഹം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
മുഖ്യമന്ത്രി നായിഡു, മകൻ നാരാ ലോകേഷ്, മരുമകൾ ബ്രാഹ്മണി, മറ്റ് തെലുങ്ക് ദേശം പാർട്ടി അംഗങ്ങൾ എന്നിവരുൾപ്പെടെ നിരവധി ടിഡിപി നേതാക്കളുടെ പ്രശസ്തി റാം ഗോപാൽ വർമ്മ കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് ടിഡിപി മണ്ഡലം സെക്രട്ടറി രാമലിംഗമാണ് പരാതി നൽകിയത്.
ഐടി ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സബ് ഇൻസ്‌പെക്ടർ ശിവ രാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും ഉപമുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ അപകീർത്തികരമായ രീതിയിൽ മോർഫ് ചെയ്‌തതിന് രാം ഗോപാൽ വർമ്മയ്‌ക്കെതിരെ മഡിപ്പാട് പൊലീസ് സ്‌റ്റേഷനിൽ (പ്രകാശം ജില്ല) കേസെടുത്തെന്ന് പ്രകാശം പൊലീസ് സൂപ്രണ്ട് എ ആർ ദാമോദർ പറഞ്ഞു.
തെലുങ്കുദേശം നേതാക്കള്‍ക്കെതിരെ നിരന്തരം റാം ഗോപാല്‍ വര്‍മ വിവാദ പ്രസ്താവനകള്‍ നടത്താറുണ്ട്. 2019-ല്‍ പുറത്തിറങ്ങിയ ലക്ഷ്മീസ് എന്‍ടിആര്‍ എന്ന ചിത്രം ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം സ്ഥാപകനുമായ നന്ദമുരി താരക രാമറാവുവിനെതിരെയുള്ള (എന്‍ടിആര്‍) വിമര്‍ശനാത്മക ചിത്രമായിരുന്നു.
2009-ൽ മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ കേന്ദ്രീകരിച്ചുള്ള ചിത്രമായിരുന്നു അത്.