അമരൻ സിനിമയിലെ നമ്പർ വിവാദം, സായി പല്ലവിയുടെ ഫോണ്‍ നമ്പര്‍ കൈമാറുന്ന സീൻ നീക്കം ചെയ്‌തു. ചെന്നൈയിലെ എൻജിനീയറിങ് വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. ചിത്രത്തിൽ സായ് പല്ലവിയുടേതായി നൽകിയത് വിദ്യാർത്ഥിയുടെ നമ്പറാണ്. നിരവധിപേർ വിളിച്ചു ശല്യം ചെയ്യുന്നുവെന്ന് വിദ്യാർത്ഥി പരാതി നൽകിയിരുന്നു.
അതേസമയം അമരൻ സിനിമയിൽ ഫോൺ നമ്പർ ഉൾപെടുത്തിയതിനെതിരെ വിദ്യാർത്ഥിയായ വാഗീശൻ നൽകിയ ഹർജിയില്‍ സിനിമയുടെ സംവിധായകനും നിർമാതാക്കൾക്കും നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. ഡിസംബര്‍ 20നകം ഇവര്‍ കോടതിക്ക് സംഭവത്തില്‍ മറുപടി നൽകണം എന്നാണ് നോട്ടീല്‍ പറയുന്നത്. അമരന്‍ ചിത്രം ഒടിടിയിലും റിലീസ് ആയതിനാൽ ഇനി എന്ത് ചെയ്യാനാകുമെന്ന് കോടതി
ഫോൺ നമ്പർ പുറത്തുപോയത് വിദ്യാർത്ഥിയുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടാകുമെന്ന് കോടതി പറഞ്ഞു. അതിനാല്‍ തന്നെ നഷ്ടപരിഹാരം എങ്ങനെ നൽകാനാകുമെന്നും കോടതി ചോദിച്ചു. തന്‍റെ നമ്പര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഫോൺ വിളികളുടെ ശല്യം നേരിടുന്നതായി വിദ്യാർത്ഥി കോടതിയെ അറിയിച്ചു. ഒടിടി റിലീസ് തടയാണമെന്നും 1.1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി മദ്രാസ് ഹൈക്കോടതിയില്‍ ഹർജി നൽകിയത്.