മഹാകുംഭമേളയില്‍ ആണവസാങ്കേതിക വിദ്യ ഉപയോഗിച്ചു, 50 കോടിയിലധികം ഭക്തർ സ്നാനം നടത്തി; എന്നിട്ടും പക‍ർച്ചവ്യാധികളില്ല, അസുഖങ്ങളില്ല

മഹാഹാകുംഭമേളയുടെ ശുചിത്വത്തിന്‌ ഇന്ത്യയുടെ ന്യൂക്ലിയർ സാങ്കേതിക വിദ്യ ഉപയോഗിച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക കാര്യ മന്ത്രി ജിതേന്ദ്ര സിങ്ങ് റാണ. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഞായറാഴ്ച ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ കേന്ദ്ര ബഹിരാകാശ, ആണവോർജ മന്ത്രി ജിതേന്ദ്ര സിംഗാണ് ഇതിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തിയത്. ശുചിത്വം ഉറപ്പാക്കുന്നതിൽ ആണവ സാങ്കേതികവിദ്യ നിർണായക പങ്കുവഹിച്ചെന്ന് മന്ത്രി പറഞ്ഞു.

ത്രിവേണി സംഗമത്തില്‍ 50 കോടി ആളുകള്‍ മുങ്ങി കുളിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ പ്രയാഗ്‌രാജില്‍ കുളിക്കുന്നുണ്ടെങ്കിലും മഹാ കുംഭത്തിലെ നദീ ജലം പവിത്രവും വൃത്തിയുമാണ്‌. ഇങ്ങിനെ ജലം ക്ളീനാക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ന്യൂക്ലിയർ ടെക്നോളജി ഉപയോഗിച്ചാണ്‌.

മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച്‌ സെൻ്റർ , കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച്‌ ,എന്നി സ്ഥാപനങ്ങള്‍ ചേർന്ന് ചേർന്ന് ആരംഭിച്ച തനത് ഇന്ത്യൻ മലിനജല സംസ്കരണ പ്ലാൻ്റുകളുടെ വിന്യാസത്തിന് നന്ദി. ഈ അതുല്യമായ നേട്ടം സാധ്യമാക്കിയത്.

രണ്ട് സ്ഥാപനങ്ങളും ആറ്റോമിക് എനർജി വകുപ്പുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിംഗ് ബാച്ച്‌ റിയാക്ടറുകള്‍ സാങ്കേതികവിദ്യ എന്ന പേരില്‍ ഒരു മലിനജല സംസ്കരണ സംവിധാനം മഹാ കുംഭത്തില്‍ വിന്യസിച്ചിട്ടുണ്ട്.ഇതുവഴിയാണ്‌ ജലം ശുചീകരിക്കുന്നത്. ജലത്തിലെ രോഗകാരികലായ ബാക്ടീരിയയും മറ്റും ഇല്ലാതാക്കുന്നു.

മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച്‌ സെൻ്റർ ,കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച്‌രണ്ട് സ്ഥാപനങ്ങളും ആറ്റോമിക് എനർജി വകുപ്പുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിംഗ് ബാച്ച്‌ റിയാക്ടറുകള്‍ നദികളില്‍ സ്ഥാപിച്ചിട്ടുണ്ട്.ഇത് നദികളിലേ ജലത്തില്‍ മലിനജല സംസ്കരണ സംവിധാനം ആയി പ്രവർത്തിക്കും.

കുംഭമേളയിലെ 9, 13, 15 സെക്ടറുകളിൽ hgSBR സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മൂന്ന് താൽക്കാലിക മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. ഓരോ പ്ലാന്റിനും പ്രതിദിനം 500 കിലോ ലിറ്റർ സംസ്കരണ ശേഷിയുണ്ട്.

താൽക്കാലിക ടോയ്‌ലറ്റുകളിൽ നിന്നും ഡ്രെയിനുകളിൽ നിന്നുമുള്ള മലിനജലം കൈകാര്യം ചെയ്യാൻ കഴിയുന്ന ഏകദേശം 11 സ്ഥിരം മലിനജല ശുദ്ധീകരണ പ്ലാന്റുകളും മൂന്ന് താൽക്കാലിക പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിദിനം 1.5 ലക്ഷം ലിറ്ററിലധികം മലിനജലം സംസ്കരിക്കപ്പെടുന്നു.

ഇത്രയും ജനക്കൂട്ടം എത്തുന്ന സ്ഥലത്ത് ശുചിത്വത്തിന്റെ ആഗോള മാനദണ്ഡം ഉറപ്പാക്കാൻ സാധിച്ചത് കൂട്ടായ ശ്രമത്തിലൂടെയാണന്നും BARC, IGCAR തുടങ്ങി സ്ഥാപനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം
  • May 25, 2026

അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ…

Continue reading
അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്
  • May 25, 2026

അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്. അമ്മയുടെ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം. ക്ഷേത്രം പ്രസിഡൻറ് ടി ജി നന്ദകുമാറിന്റെയും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെയും പേരിലാണ് കരാർ. കരാറിന്റെ പകർപ്പ് 24ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്