മമ്മൂട്ടിയുടെ ‘ഡൊമിനിക്’ ആദ്യ ദിനം എത്ര നേടി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ തിയേറ്ററുകളിൽ ശ്രദ്ധേയമായ പ്രകടനം തുടരുന്നു. 2025 ജനുവരി 23ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 1.5 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി. [ Dominic and the Ladies’ Purse]

തിയേറ്ററുകളിൽ പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടിയുടെ അഭിനയം, ഗൗതം മേനോന്റെ സംവിധാനം, കോമഡി ഘടകങ്ങൾ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് നേടുന്നത്. 2025ലെ മമ്മൂട്ടിയുടെ ആദ്യ റിലീസാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’.

സിനിമയുടെ വിജയത്തെ തുടർന്ന് സ്ക്രീനുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. 200ൽ നിന്ന് 225 സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദർശനം വർധിപ്പിച്ചിരിക്കുന്നത്. അണിയറപ്രവർത്തകർ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ചാള്‍സ് ഈനാശു ഡൊമനിക് ആണ് ചിത്രത്തില്‍ മമ്മൂട്ടി. പഴയ പൊലീസ് ഓഫീസറാണ് ഡൊമിനിക്. കൊച്ചിയില്‍ സ്വകാര്യ ഡിറ്റക്റ്റ് ഏജൻസിയുള്ള കഥാപാത്രവുമാണ് ഡൊമനിക്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഡോക്‌ടർ സൂരജ് രാജനും ഡോക്‌ടർ നീരജ് രാജനും രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്‌ണു ആർ ദേവ് ആണ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ് ,സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാള സിനിമയിലെത്തുന്ന ചിത്രം കൂടിയാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’.

Related Posts

‘ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്, പ്രേക്ഷക പ്രശംസ നേടി ആന്റണി പെപ്പെയുടെ പഞ്ച്’; ബോക്‌സ് ഓഫീസ് ചാമ്പ്യനായി ‘ദാവീദ്’
  • February 15, 2025

ആന്റണി പെപ്പയുടെ പുതിയ ചിത്രം ‘ദാവീദ്’ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ആന്റണി വർഗീസ് പെപ്പെ ബോക്സറായി എത്തുന്ന ചിത്രത്തിന് ഇതിനോടകം മികച്ച റിപ്പോർട്ടാണ് തിയറ്ററിൽ നിന്ന് ലഭിക്കുന്നത്. ഗോവിന്ദ് വിഷ്ണു തന്റെ ആദ്യ സംവിധാന സംരംഭം കുറ്റമറ്റതാക്കി.ആക്‌ഷൻ സ്റ്റാറായ…

Continue reading
മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ
  • February 15, 2025

മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെയെത്തും മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിതിൻ കെ ജോസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന 7 ആമത്തെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്, പ്രേക്ഷക പ്രശംസ നേടി ആന്റണി പെപ്പെയുടെ പഞ്ച്’; ബോക്‌സ് ഓഫീസ് ചാമ്പ്യനായി ‘ദാവീദ്’

‘ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്, പ്രേക്ഷക പ്രശംസ നേടി ആന്റണി പെപ്പെയുടെ പഞ്ച്’; ബോക്‌സ് ഓഫീസ് ചാമ്പ്യനായി ‘ദാവീദ്’

മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ

മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ

‘ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല’; പിടിമുറുക്കി ട്രംപ്, നിലവിലെ നടപടിക്രമങ്ങൾ നിർത്തിവച്ചു

‘ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല’; പിടിമുറുക്കി ട്രംപ്, നിലവിലെ നടപടിക്രമങ്ങൾ നിർത്തിവച്ചു

‘ഉത്സവങ്ങള്‍ കുരുതിക്കളങ്ങളാക്കരുത്, ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെ’; ആന എഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി

‘ഉത്സവങ്ങള്‍ കുരുതിക്കളങ്ങളാക്കരുത്, ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെ’; ആന എഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി