മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്ന കളമശ്ശേരിയിലെ വാർഡുകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് പുരോഗമിക്കുന്നു. മൂന്നു വാർഡുകളിലായി ഇതുവരെ 29 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടർന്ന സംശയിക്കുന്ന ഗൃഹപ്രവേശനം ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആരോഗ്യവകുപ്പ്.

മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ച 29 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നാല്പതോളം പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. കളമശ്ശേരി നഗരസഭയിലെ 10, 12 ,13 വാർഡുകളിലാണ് രോഗ വ്യാപനം. കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കരുതൽ നടപടികളുമായി ആരോഗ്യവകുപ്പ് ഇന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

രോഗം പടർന്നതെന്ന് സംശയിക്കുന്ന ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഉൾപ്പെടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

Related Posts

‘ബോളിവുഡിനോട് വെറുപ്പ്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ ചിന്തിക്കുക പോലുമില്ല, ദക്ഷിണേന്ത്യയിലേക്ക് താമസം മാറുന്നു’: അനുരാഗ് കശ്യപ്
  • January 3, 2025

ബോളിവുഡ് ഇൻഡസ്ട്രിയോട് തനിക്ക് ഇപ്പോൾ വെറുപ്പാണെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. തനിക്കിപ്പോൾ ഇവിടെ…

Continue reading
‘ബാഹുബലി’ക്ക് ശേഷം മാർക്കോ കൊറിയയിലേക്ക്, സ്വപ്‌ന നേട്ടമെന്ന് ഉണ്ണി മുകുന്ദൻ
  • January 3, 2025

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിൽ തന്നെ വലിയൊരു നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രം കൊറിയയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഇപ്പോൾ. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റെയ്ഡ് ഈ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി; പ്രതികരണവുമായി തപ്‌സി പന്നു

റെയ്ഡ് ഈ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി; പ്രതികരണവുമായി തപ്‌സി പന്നു

‘ബോളിവുഡിനോട് വെറുപ്പ്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ ചിന്തിക്കുക പോലുമില്ല, ദക്ഷിണേന്ത്യയിലേക്ക് താമസം മാറുന്നു’: അനുരാഗ് കശ്യപ്

‘ബോളിവുഡിനോട് വെറുപ്പ്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ ചിന്തിക്കുക പോലുമില്ല, ദക്ഷിണേന്ത്യയിലേക്ക് താമസം മാറുന്നു’: അനുരാഗ് കശ്യപ്

‘ബാഹുബലി’ക്ക് ശേഷം മാർക്കോ കൊറിയയിലേക്ക്, സ്വപ്‌ന നേട്ടമെന്ന് ഉണ്ണി മുകുന്ദൻ

‘ബാഹുബലി’ക്ക് ശേഷം മാർക്കോ കൊറിയയിലേക്ക്, സ്വപ്‌ന നേട്ടമെന്ന് ഉണ്ണി മുകുന്ദൻ

ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി

ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി