മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

എറണാകുളം ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഫയർഫോഴ്സ് എത്തി 72 കാരനായ തമിഴ്നാട് സ്വദേശിയെ രക്ഷിച്ചു. അസുഖബാധിതനായിട്ടും മക്കൾ നോക്കാത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മുരുകേശൻ മൊഴി നൽകി. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

ഇന്ന് രാവിലെ 9 30 ഓടെആലുവ കിഴക്കേ റെയിൽ പാലത്തിന് സമീപത്തു നിന്നാണ് പെരിയാർ നദിയിൽ ഒരാൾ ഒഴുകിവരുന്നത് പ്രദേശവാസി കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ ഒന്നര കിലോമീറ്ററിനപ്പുറം മണപ്പുറം കടവിന് സമീപത്ത് വെച്ച് 72 കാരനെ ഫയർഫോഴ്സ് എത്തി രക്ഷിക്കുകയായിരുന്നു.

അസുഖബാധിതനായിട്ടും മക്കൾ നോക്കാത്തതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് തമിഴ്നാട് സ്വദേശി മുരുകേശൻ മൊഴി നൽകി. അ‍ഞ്ച് മക്കളുണ്ടായിട്ടും തന്നെ ആരും നോക്കുന്നില്ലെന്ന് മുരുകേശൻ പറയുന്നു. മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അദ്ദേഹം പറയുന്നു. അവശനിലയിലായ 72കാരനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Posts

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം
  • August 31, 2026

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മൂന്ന്…

Continue reading
‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading

You Missed

ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബയുടെ പരാതി ഗൗരവതരം: ഹൈക്കോടതി

ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബയുടെ പരാതി ഗൗരവതരം: ഹൈക്കോടതി

‘പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കും’; അയോധ്യ സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്

‘പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കും’; അയോധ്യ സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

‘കാന്തപുരത്തിന്റെത് തെറ്റായ പ്രസ്താവന, പേരാമ്പ്രയിൽ ഫാത്തിമ തഹലിയ വിജയിച്ചത് ഇത്തരം ചിന്തകൾ തകർത്തെറിഞ്ഞ്’; മന്ത്രി K മുരളീധരൻ

‘കാന്തപുരത്തിന്റെത് തെറ്റായ പ്രസ്താവന, പേരാമ്പ്രയിൽ ഫാത്തിമ തഹലിയ വിജയിച്ചത് ഇത്തരം ചിന്തകൾ തകർത്തെറിഞ്ഞ്’; മന്ത്രി K മുരളീധരൻ

ശബരിമല സ്വർണ്ണക്കൊള്ള, അറസ്റ്റിലായി 43-ാം ദിവസം ജാമ്യം; പി എസ് പ്രശാന്തിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള, അറസ്റ്റിലായി 43-ാം ദിവസം ജാമ്യം; പി എസ് പ്രശാന്തിന് ജാമ്യം

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം