ഭഭബ-യുടെ എല്ലാ അപ്‌ഡേറ്റുകളും തന്റെ സോഷ്യൽ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്ത് ഷാൻ റഹ്മാൻ

ദിലീപ് നായകനാകുന്ന ഭഭബ എന്ന ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്ത് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ചിത്രത്തിന്റെ ടീസറും മറ്റ് അപ്പ്‌ഡേറ്റുകളും പുറത്തുവന്നപ്പോൾ പശ്ചാത്തല സംഗീതത്തിന് ആരാധകരുടെ ഭാഗത്തു നിന്നും വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്ന പശ്ചാത്തലത്തിൽ ചിത്രത്തിൽ നിന്നും അദ്ദേഹം പിന്മാറിയതാണോ കാരണമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഇതിനു മുൻപ് ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച മിന്നൽ മുരളി, കിംഗ് ഓഫ് കൊത്ത, നെയ്മർ തുടങ്ങിയ ചിത്രങ്ങളും ഇതേ പ്രക്രിയയിലൂടെ കടന്നു പോയിരുന്നു. മിന്നൽ മുരളിയിൽ രം സുശിൻ ശ്യാമും, കിംഗ് ഓഫ് കൊത്തയിൽ ജെക്ക്സ് ബിജോയ്‌യും, നെയ്മറിൽ ഗോപി സുന്ദറും ആണ് ഷാൻ റഹ്മാന് പകരം സംഗീത സംവിധാനം നിർവഹിച്ചത്. എന്നാൽ ഷാൻ റഹ്മാന്റെ ചില ഗാനങ്ങൾ സിനിമകളിൽ ഉൾപ്പെടുത്തിയിരുന്നു.

ഭഭബയിൽ ഷാൻ റഹ്മാന് പകരം ജെക്ക്സ് ബിജോയ് ജോയിൻ ചെയ്യുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച ചെയ്യുന്നുണ്ട് എങ്കിലും അണിയറപ്രവർത്തകർ ഇതിനെ സംബന്ധിച്ച് ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. സമാന കാര്യങ്ങൾ സംഭവിച്ച മുൻചിത്രങ്ങളിലെ പോലെ ഷാൻ റഹ്മാന് ഒരുക്കിയ ചില ഗാനങ്ങൾ ചിത്രത്തിലുണ്ടാവുമോ എന്നും ആരാധകർ ചോദിക്കുന്നു.

ധഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭഭബയിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും, ധൈര്യ ശ്രീനിവാസനും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മോഹൻലാലിൻറെ അതിഥി വേഷമാണ് ആരാധകരെ ചിത്രത്തെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഭഭബ ഡിസംബർ 18 ന് റിലീസ് ചെയ്യും.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി