ബേപ്പൂരില്‍ യുവാവിനെ മര്‍ദിച്ചതില്‍ പൊലീസ് വാദം പൊളിയുന്നു.

കോഴിക്കോട് ബേപ്പൂരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് വാദം പൊളിയുന്നു. അനന്തു കഞ്ചാവ് വലിക്കുമ്പോള്‍ പിടികൂടിയെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ അനന്തുവും സുഹൃത്തുക്കളും ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് പൊലീസ് തടഞ്ഞിട്ട് പിടികൂടിയതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തുവച്ചാണ് അനന്തുവും കൂട്ടുകാരും പിടിയിലാകുന്നത്. ശേഷം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും അനന്തുവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. (new cctv visuals out about beypore police attack)

ഇരുചക്രവാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതിന് ബേപ്പൂര്‍ എസ്. ഐ ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നായിരുന്നു അനന്തുവിന്റെ പരാതി. പൊലീസ് മര്‍ദനത്തില്‍ അനന്തുവിന്റെ പുറത്തും കൈയ്ക്കും മൂക്കിന്റെ പാലത്തിലും പരുക്കുകള്‍ ഉണ്ടായി. സംഭവത്തില്‍ മുഖ്യമന്ത്രി, ഡിജിപി , ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കിയിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ബേപ്പൂര്‍ പ്രൊബേഷണറി എസ്‌ഐക്ക് സ്ഥലംമാറ്റം നല്‍കിയിരുന്നു. തീവ്ര പരിശീലനത്തിനായി ജില്ലാ സായുധ ആസ്ഥാനത്തേക്കാണ് മാറ്റിയത്. എന്നാല്‍ ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചു എന്ന് കാണിച്ച് അനന്തുവിന്റെയും സുഹൃത്തുക്കളുടെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ പൊലീസ് കണ്ടെത്തിയ വഴിയാണ് കള്ളകേസെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി