ബുദ്ധിമുട്ട് നേരിടുന്ന നിരവധി നിര്‍മാതാക്കളുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട്, പോരാട്ടം തുടരും: സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിക്കെതിരെ പോരാട്ടം തുടരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കള്‍ നിരവധിയുണ്ടെന്നും പലരും പ്രതികരിക്കാത്തത് ഭയം കൊണ്ടാണെന്നും സാന്ദ്ര പറഞ്ഞു. അടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കും. അവസാനം വരെ പോരാടുമെന്നും നന്മ വിജയിക്കുമെന്നും സാന്ദ്രാ തോമസ് ട്വന്റിഫോറിനോട് പറഞ്ഞുസംഘടിതമായി ഒരു സ്ത്രീക്കെതിരെ ചെയ്ത അനീതിയോട് പ്രതികരിച്ചതിനാണ് തന്നെ പുറത്താക്കിയതെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയ നടപടി എറമാകുളം സബ് കോടതി ഇന്നലെ റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു ട്വന്റിഫോറിലൂടെ സാന്ദ്ര തോമസിന്റെ പ്രതികരണം. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം എന്നാണ് സാന്ദ്ര ഇതിനെ വിശേഷിപ്പിക്കുന്നത്. മുന്‍പ് ട്വന്റിഫോറിന്റെ ജനകീയ കോടതി എന്ന പരിപാടിയില്‍ പങ്കെടുത്ത് സാന്ദ്ര സംഘടനാ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. സിനിമാ തര്‍ക്കവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്ത തന്നെക്കുറിച്ച് വസ്ത്രധാരണം ചൂണ്ടിക്കാട്ടി മോശമായി സംസാരിച്ചെന്ന് സാന്ദ്ര പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്.

വനിത പ്രൊഡ്യൂസേഴ്സ് മാത്രമല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സംഘടനയ്‌ക്കെതിരെ ഭൂരിഭാഗം പ്രൊഡ്യൂസേഴ്സ് നിലപാട് സ്വീകരിക്കാത്തത് ഭയം കൊണ്ട് മാത്രമാണ്. സുപ്രിംകോടതി വരെ പോകേണ്ടി വന്നാലും താന്‍ പിന്നോട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കി. തന്നെപ്പോലെ ഇനിയും നിര്‍മാതാക്കള്‍ മുന്നോട്ടുവരാനുണ്ട്. വൈകാതെ ഇവരുടെ ഗോപുരം ഇടിഞ്ഞുവീഴുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

Related Posts

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു
  • December 18, 2024

മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറുടെതാണ് നടപടി. സസ്‌പെന്‍ഷനില്‍ പ്രതിഷേധവുമായി ST പ്രമോട്ടര്‍മാര്‍ രംഗത്തെത്തി.…

Continue reading
ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ
  • December 18, 2024

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 15 ചിത്രങ്ങളുടെ കൂട്ടത്തില്‍ ലാപതാ ലേഡീസ് ഇല്ല. 2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചിരുന്നത്. ബുധനാഴ്ച രാവിലെയാണ് ചുരുക്കപ്പട്ടികയിലുള്ള ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയത്. ഇന്ത്യന്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ

ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും;1 കോടി വരെ പിഴയും യാത്രാ വിലക്കും

ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും;1 കോടി വരെ പിഴയും യാത്രാ വിലക്കും

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: കോഴിക്കോടിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് സെമിയില്‍

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: കോഴിക്കോടിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് സെമിയില്‍

ഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി