പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താൻ റെയിൽവേ പൊലീസ്

വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ആക്രമിച്ച കേസിൽ തിരിച്ചറിയൽ പരേഡ് നടത്താൻ റെയിൽവേ പൊലീസ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ച് തിരിച്ചറിയൽ പരേഡ് നടത്താനാണ് തീരുമാനം. ഇതിനുള്ള അപേക്ഷ ഇന്നലെ പൊലീസ് കോടതിയിൽ നൽകി. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം മാത്രം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയാൽ മതിയെന്നാണ് തീരുമാനം.

ഇതിനിടെ, സംഭവസമയം പ്രതിയും പെൺകുട്ടിയും ധരിച്ച വസ്ത്രങ്ങളും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയിൽ സമർപ്പിച്ചു. ട്രെയിനിൽ നിന്ന് ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ച രണ്ട് പേരുടെ മൊഴികൾ കൂടി ഇന്നലെ പൊലീസ് രേഖപ്പെടുത്തി. ട്രെയിനിൽ കയറും മുൻപ് പ്രതിയും സുഹൃത്തും മദ്യപിച്ച ബാറുകളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പൊലീസ് ശേഖരിക്കും.

ഞായറാഴ്ച രാത്രിയിലാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാർ ട്രെയിനിൽനിന്നും ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 19കാരി. തലച്ചോറിൽ ക്ഷതവും ഗുരുതരമായ പരുക്കുകളുമുള്ള ശ്രീക്കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്. നിലവിൽ നൽകുന്ന ചികിത്സ തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.

എല്ലുകൾക്ക് കാര്യമായ പൊട്ടലില്ലെങ്കിലും പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ട്രോമാകെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ശ്രീക്കുട്ടിയുടെ തലച്ചോറിലേറ്റ പരിക്കാണ് സ്ഥിതി ഗുരുതരമാക്കിയത്.

Related Posts

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ
  • June 26, 2026

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനസമൂഹത്തിന്റെ ശബ്ദം യു.ഡി.എഫ് കേൾക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിഷയം യുഡിഎഫിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ തന്നെ…

Continue reading
‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് അന്നേ പറഞ്ഞു, 2018ൽ നികുതി സെക്രട്ടക്ക് അയച്ച കത്ത് പുറത്ത്
  • June 26, 2026

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ 2017ൽ ബക്കാഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസം ആയത് എക്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ്. വീര്യം കുറഞ്ഞ മദ്യത്തിന് എതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തിരുന്നു. വീര്യം കുറഞ്ഞ മദ്യം അപകടമെന്നു ചൂണ്ടിക്കാട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍

‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍