പിതാവ് മരിച്ചപ്പോൾ സൂര്യയുടെ ഫൗണ്ടേഷനാണ് പഠിപ്പിച്ചതെന്ന് പെൺകുട്ടി, ബാലയ്യക്ക് മുന്നില്‍ കണ്ണീരടക്കാനാവാതെ സൂര്യ


നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബിൾ എൻ.ബി.കെ. എന്ന അഭിമുഖ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കണ്ണീരണിഞ്ഞ് നടൻ സൂര്യ. സൂര്യയുടെ അ​ഗരം ഫൗണ്ടേഷനെക്കുറിച്ചുള്ള ഒരു വീഡിയോദൃശ്യം കാണിച്ചപ്പോഴായിരുന്നു താരം വികാരാധീനനായത്. സൂര്യക്കൊപ്പം കണ്ണുനിറഞ്ഞിരിക്കുന്ന ബാലയ്യയേും ദൃശ്യങ്ങളിൽ കാണാം.

സൂര്യയുടെ അഗരം ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിഡിയോ പരിപാടിക്കിടെ പ്രദര്‍ശിപ്പിച്ചു. ഒരു നല്ല മനുഷ്യനാകണമെന്ന ഉത്തരവാദിത്തമാണ് അഗരത്തിലൂടെ താന്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതെന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍.

സ്ക്രീനില്‍ കാണിച്ച വിഡിയോയില്‍ പിതാവ് മരിച്ചു പോയപ്പോള്‍ അഗരം ഫൗണ്ടേഷനാണ് സഹായത്തിനെത്തിയതെന്നും പഠിക്കാനായത് ഫൗണ്ടേഷന്‍റെ സ്കോളര്‍ഷിപ്പിനെ തുടര്‍ന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇത് കേട്ട സൂര്യയ്ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. അഗരം ഫൗണ്ടേഷന് താന്‍ തുടക്കമിട്ടപ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങളെ പോലെ തന്നെ തെലുങ്കരും സഹായിച്ചുവെന്നും.

സമാന മനസ്കരുടെ സഹകരണമാണ് അര്‍ഹരായവരിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്നതെന്നായിരുന്നു കണ്ണീരണി​ഞ്ഞുള്ള താരത്തിന്‍റെ വിശദീകരണം.2006 ലാണ് അഗരം ഫൗണ്ടേഷന് സൂര്യ തുടക്കമിട്ടത്. എന്‍ജിഒ വഴിയായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാനുള്ള അവസരം ആളുകള്‍ക്ക് ലഭിച്ചിരുന്നു. ‘ഇന്ന് അഗരത്തിലൂടെ സാമ്പത്തിക പിന്തുണ ലഭിച്ച് വളരുന്ന കുട്ടികള്‍ അവരുടെ കുടുംബത്തിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പര്യാപ്തരായി വളരു’മെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് താരം അഗരത്തിന്‍റെ വെബ്സൈറ്റില്‍ കുറിച്ചിട്ടുണ്ട്.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം