പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡോ. പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അടവുനയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചു. പിവി അന്‍വറിന്റെ റോഡ്‌ഷോയില്‍ പങ്കെടുത്തവര്‍ ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്ന് എംവി ഗോവിന്ദന്‍ പരിഹസിച്ചു.
ഓരോ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ സരിനെയും കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചവരെ പാര്‍ട്ടി കൂടെ കൂട്ടിയിട്ടുണ്ട്. കരുണാകരന്‍, എകെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെഎം മാണി, കുഞ്ഞാലിക്കുടി തുടങ്ങി സിപിഎം വിരുദ്ധരായ പല ആളുകള്‍ക്കും പാര്‍ട്ടി സംരക്ഷണം കൊടുത്തിട്ടുണ്ട്. സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അടവ് നയം. ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചു – എംവി ഗോവിന്ദന്‍ വിശദീകരിച്ചു.
അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളും ലീഗ്, എസ്ഡിപിഐ , ജമാത്ത് ഇസ്ലാമിയുടെ ആളുകളെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മില്‍ നിന്നും ആരും അന്‍വറിന്റെ പിറകെ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.