പനയംപാടം അപകടം: മരിച്ച വിദ്യാര്‍ത്ഥിനികളുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിനികളുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ച നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കും.നാട്ടികയില്‍ ലോറി പാഞ്ഞുകയറി മരിച്ച അഞ്ച് പേരുടെ ആശ്രിതര്‍ക്കും സഹായം പ്രഖ്യാപിച്ചു. ഉറങ്ങിക്കിടക്കുമ്പോള്‍ തടി ലോറി പാഞ്ഞുകയറിയാണ് 5 പേര്‍ മരിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സിമന്റ് ലോറി മറിയുകയായിരുന്നു.

അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ പ്രജിന്‍ ജോണ്‍ നേരത്തെ പിഴവ് പറ്റിയതായി സമ്മതിച്ചിരുന്നു. ലോറി അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് എത്തുകയായിരുന്നു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമന്റ് ലോറി മറിഞ്ഞതെന്ന് ഡ്രൈവര്‍ സമ്മതിച്ചു. അപകടത്തിന്റെ CCTV ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. നരഹത്യ കുറ്റത്തിനാണ് പ്രജിനെതിരെ കേസെടുത്തത്.

Related Posts

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് ലീഗ്
  • January 9, 2025

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്.നിരക്ക് വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചന എന്ന് പിഎംഎ സലാം ട്വന്റ്യൂഫോറിനോട്.സംസ്ഥാന സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. (League says that there is a big…

Continue reading
‘ഞാന്‍ മാധ്യമ വിചാരണയുടെ ഇര’ ; വിസ്മയ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍
  • January 9, 2025

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ആത്മഹത്യപ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതി കിരണ്‍ നിലവില്‍ പരോളിലാണ്. വിസ്മയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് ലീഗ്

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് ലീഗ്

ഫുട്ബോളിലെ മൂന്നാം കണ്ണ്, വീഡിയോ അസിസ്റ്റന്റ് റഫറിയെ കാത്ത് ഇന്ത്യ

ഫുട്ബോളിലെ മൂന്നാം കണ്ണ്, വീഡിയോ അസിസ്റ്റന്റ് റഫറിയെ കാത്ത് ഇന്ത്യ

എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

ഹൃദയാഘാതം: തൃശൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

ഹൃദയാഘാതം: തൃശൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

മുസലിയാര്‍ കിങ്ങിനും ഡോ അബ്ബാസ് പനക്കലിനും മൊറീഷ്യസ് പ്രസിന്‍ഡിന്റെ പ്രശംസ

മുസലിയാര്‍ കിങ്ങിനും ഡോ അബ്ബാസ് പനക്കലിനും മൊറീഷ്യസ് പ്രസിന്‍ഡിന്റെ പ്രശംസ

‘ഞാനും പെട്ടു’; ടോവിനോ – ബേസില്‍ ചമ്മല്‍ ക്ലബ്ബിലേക്ക് മിനിസ്റ്ററും; രസകരമായ വീഡിയോ

‘ഞാനും പെട്ടു’; ടോവിനോ – ബേസില്‍ ചമ്മല്‍ ക്ലബ്ബിലേക്ക് മിനിസ്റ്ററും; രസകരമായ വീഡിയോ