പത്താം ക്ലാസുകാരിക്ക് ചോക്ലേറ്റിൽ ലഹരി ചേർത്ത് നൽകി പീഡിപ്പിച്ചു; സംഭവം കൊച്ചിയിൽ


കൊച്ചി നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരിയെ ലഹരി നൽകി പീഡനത്തിന് ഇരയാക്കി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് പെൺകുട്ടിക്ക് ഡയറി മിൽക്കിൽ ലഹരി ചേർത്ത് നൽകി പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

കൊച്ചി നഗരത്തിലെ സ്ക്കൂളിൽ പഠിക്കുന്ന കുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് കുട്ടിക്ക് ലഹരി ചേർത്ത ഡയറി മിൽക്ക് നൽകി വശീകരിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിംഗ് നടത്തിയപ്പോഴാണ് വിവരങ്ങൾ പുറത്തിറങ്ങുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംഘം തന്നെയാണ് കൊച്ചി നഗരത്തിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് നിരോധിത ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നതെന്ന് വിവരവും പെൺകുട്ടി രക്ഷിതാവിനോട് പറഞ്ഞു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ബോർഡിൽ ഹാജരാക്കിയതോടെ ജാമ്യം ലഭിച്ചു.

ഇയാളുടെ നേതൃത്വത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഒരു വൺ സംഘമാണ് ലഹരി കച്ചവടത്തിനും പുതിയ ഇരകളെ കണ്ടെത്തുന്നതിനും ആയി കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്നത്.പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംഘമായതിനാൽ തങ്ങൾ നിസ്സഹായരാണ് എന്നാണ് പോലീസും പറയുന്നത്. വാട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് ലഹരി സംഘത്തിലേക്ക് പുതിയ ആളുകളെ കണ്ടെത്തുന്നത്. പെൺകുട്ടിയെ ഉപദ്രവിച്ച വിവരമറിഞ്ഞ് പ്രതിയുടെ വീട്ടിലെത്തിയ പിതാവിനോട് സ്ഥലത്തുനിന്ന് മാറിയില്ലെങ്കിൽ കൊന്നുകളയും എന്ന ഭീഷണിയാണ് ഉണ്ടായത്. ഇതേ സംഘത്തിൻറെ കെണിയിൽ കൊച്ചിയിനഗരത്തിലെ മറ്റു സ്കൂളുകളിലെ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പേടിപ്പെടുത്തുന്ന ചോദ്യമാണ് രക്ഷിതാവ് ഉന്നയിക്കുന്നത്.

എളമക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രായപൂർത്തിയാകാത്ത സംഘം കൊച്ചി നഗരത്തിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ട് എന്ന വിവരവും പുറത്തുവന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ലഹരി വില്പനയും പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനനും ഇരയാക്കുന്ന സംഘം കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ലൈംഗിക ചൂഷണത്തിന് ഇരയായ പെൺകുട്ടിയുടെ രക്ഷിതാവ് 24 നോട് നടത്തിയത്.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED