നെവര്‍ അണ്ടര്‍എസ്റ്റിമേറ്റ് ദി പവര്‍ ഓഫ് സൈക്കിള്‍; പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നാടുകാണാന്‍ സൈക്കിളുമെടുത്ത് ഇറങ്ങി; ചൈനയില്‍ വന്‍ ഗതാഗതക്കുരുക്ക്

ചൈനയിലെ തിരക്കേറിയ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം കണ്ടത് വ്യത്യസ്തമായൊരു ഗതാഗതക്കുരുക്കാണ്. ഷെങ്ഷൂ-കൈഫെങ് ആറുവരിപ്പാത മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ സ്തംഭിച്ചു. കോളജ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി സൈക്കിളില്‍ എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണം. (Thousands cycle in search of soup dumplings in China, block traffic)

ഷെങ്ഷൂ നഗരത്തില്‍ നിന്ന് പതിനായിരക്കണക്കിന് കോളജ് വിദ്യാര്‍ത്ഥികളാണ് അന്‍പത് കിലോമീറ്റര്‍ അകലെയുള്ള കൈഫെങ് നഗരത്തിലേക്ക് സൈക്കിളില്‍ എത്തിയത്. കൈഫെങ് നഗരം ആവേശത്തോടെ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. വെള്ളവും ലഘുഭക്ഷണവുമായി അവര്‍ വഴിയരികില്‍ കാത്തുനിന്നു. നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യപ്രവേശനം അനുവദിച്ചു.

ആയിരക്കണക്കിന് സൈക്കിളുകള്‍ എത്തിയതോടെ നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. അര മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന ദൂരത്തേക്ക് വാഹനങ്ങള്‍ എത്തിയത് മൂന്ന് മണിക്കൂര്‍കൊണ്ടായിരുന്നു. ഒടുവില്‍ വന്‍പൊലീസ് സന്നാഹം വേണ്ടിവന്നു ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍. ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ രാത്രി സൈക്കിളില്‍ മൈലുകളോളം യാത്രചെയ്ത് കൈഫെങ് നഗരത്തിലെത്തി രുചികരമായ ഡംബ്ലിങ്‌സ് കഴിച്ചതാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളി പതിനായിരങ്ങള്‍ പങ്കെടുത്ത ക്യാംപെയ്ന്‍ ആയി മാറിയത്. ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം