നിലമ്പൂർ തിരഞ്ഞെടുപ്പ് ക്ഷീണം മറയ്ക്കാനാണ് സൂംബ ഡാൻസ് വിവാദം, അജിത്കുമാറിനെ ഒഴിവാക്കിയത് ഞാൻ നടത്തിയ പോരാട്ടത്തിന്റെ വിജയം.


കേരളത്തിലെ ആരോഗ്യ മേഖല പരാജയമെന്ന് പി വി അൻവർ. പതിനായിരക്കണക്കിന് സർജറി മുടങ്ങി കിടക്കുന്നു. ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിക്ക് കോടികൾ കൊടുക്കാനുണ്ട്. സമ്പത്തിക പ്രതിസന്ധിയുള്ള സർക്കാർ PWD,ടൂറിസം എന്നിവക്ക് മാത്രമാണ് ഫണ്ട് നൽകുന്നത്. ഒപ്പധികാരം മാത്രമുള്ള മന്ത്രിയായി ആരോഗ്യ മന്ത്രിയെ സൈഡ്ലൈൻ ചെയ്തു

ഒപ്പധികാരം മാത്രമുള്ള മന്ത്രിയായി ആരോഗ്യ വകുപ്പ് മന്ത്രിയെ ഒതുക്കി. സെക്രട്ടറി സജീവനാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആശുപത്രിക്ക് അകത്ത് നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ ആർക്കും കഴിയില്ല. അത്തരം നിയമം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ. എല്ലാ സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇതൊന്നും പ്രവർത്തിക്കില്ല.

അത്കൊണ്ടാണ് ആശുപത്രികൾ സമീപം ലാബുകൾ തഴച്ചു വളരുന്നത്. എന്ത്കൊണ്ട് കേരളത്തിലെ ഒരു മെഡിക്കൽ കോളേജിലും കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ നടക്കുന്നില്ല?. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉണ്ടാകുന്നു. കേരളത്തിൽ 50,000 കോടിയുടെ ട്രാൻസാക്ഷൻ ആണ് ഒരു വർഷം കേരളത്തിലെ സ്വകാര്യ ആശുപത്രിയിൽ നടക്കുന്നത്.

സർക്കാർ ചികിൽസകൾക്ക് നിരക്ക് നിശ്ചയിച്ചങ്കിലും പരിശോധന നടത്തുന്നില്ല.സ്വകാര്യ ആശുപത്രികൾ തഴച്ചു വളരണം എന്ന നിലപാട് ആണ്. സിസ്റ്റത്തിന്റെ പ്രശ്നം ആണ് എന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രി ഉദ്ദേശിച്ച സിസ്റ്റം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ ആണ്. മന്ത്രിക്ക് അങ്ങനെ പറയാൻ ആവൂ.

ഡോ.ഹാരീസ് സത്യസന്ധൻ ആണ് എന്ന് പറഞ്ഞാൽ അദ്ദേഹം പറയുന്നത് സത്യം ആണ് എന്നല്ലേ. സർക്കാരിൽ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് 10 വർഷം എങ്കിലും സർക്കാർ മേഖലയിൽ ജോലി ചെയ്യിക്കണം. അവർ സർക്കാർ ചിലവിൽ പഠിച്ചു വിദേശത്തേക്ക് പോവുകയാണ്.

എ കെ ബാലൻ അവനവന്റെ കാര്യം നോക്കിയാൽ മതി. പിണറായിസം താങ്ങി നടന്നിട്ട് കാര്യമില്ല. ഇപ്പോൾ പഞ്ചായത്തിൽ എങ്കിലും വിലയുണ്ട്, അതും കളയരുത്. എന്നെ പറഞ്ഞ് പിണറായിയിൽ നിന്ന് എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാനുള്ള ശ്രമം ആണ് എം കെ ബാലൻ നടത്തുന്നതെന്നും അൻവർ വ്യക്തമാക്കി.

പുതിയ പോലീസ് മേധാവി വന്നതിൽ സന്തോഷം. പോറ്റു മകൻ അജിത് കുമാറിനെ DGP ആക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. അജിത്കുമാറിനെ ഒഴിവാക്കിയത് ഞാൻ നടത്തിയ പോരാട്ടത്തിന്റെ വിജയം. താൻ നടത്തിയ പോരാട്ടത്തിൽ ചാരിതാർത്ഥ്യം ഉണ്ട്.

വെള്ളിയാഴ്ച്ച തൃണമൂൽ യോഗമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആണ് ആലോചന. പ്രാദേശികമായി ആരുമായും സഹകരിപ്പിക്കാൻ ഉള്ള സ്വാതന്ത്രം പഞ്ചായത്ത് കമ്മിറ്റികൾക്ക് നൽകും. ആരുടെ വാതിലിൽ മുട്ടാൻ ഇല്ല. ചക്ക ഇട്ടപ്പോൾ എല്ലായ്പ്പോഴും മുഴൽ ചാവണം എന്നില്ല.

വർഗീയ കക്ഷികൾ ഒഴികെ ഉള്ള ആരുമായും ഇടപെടും. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണ തന്നാൽ സ്വീകരിക്കും,തിരിച്ചും അങ്ങനെ തന്നെ. തദ്ദേശ തിരഞ്ഞെടുപ്പിൽ പിണറായിസം ഇല്ല,അത് നിയമസഭയിൽ.

പിണറായിസവും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് 75 ശതമാനം പ്രാദേശികവും 25 ശതമാനം രാഷ്ട്രീയവുമാണ്. തങ്ങളെ പിന്തുണക്കുന്ന LDF ഉം മയും UDF മായും ഒക്കെ സഹകരിക്കും.

നിലമ്പൂർ തിരഞ്ഞെടുപ്പ് ക്ഷീണം മറയ്ക്കാനാണ് സൂംബ ബഡാൻസ് വിവാദം കൊണ്ടുവന്നത്. നിലമ്പൂർ ഇലക്ഷൻ ജനം മറന്നു. ഏതു കുട്ടികൾക്കാണ് മാനസിക സമ്മർദമുള്ളത്. മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമമാണ് കുട്ടികളെ സമ്മർദത്തിലാക്കുന്നതെന്നും അൻവർ വിമർശിച്ചു.


Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം