നിരീക്ഷണത്തിന് എപ്പോഴും ആളുകൾ ഉള്ള തെരുവാണ് മിൽ കോളനിയിലേത്. പുറത്ത് നിന്നും ആര് ഗ്രാമത്തിൽ പ്രവേശിച്ചാലും അപ്പോൾ തന്നെ ആളുകൾ എത്തി ചോദ്യം ചെയ്യും. സംശയാസ്പദമായി എന്തെങ്കിലും തോന്നിയാൽ ജീവൻ തന്നെ അപകടത്തിലാകും. ട്വന്റിഫോർ പ്രതിനിധികളെയും റാംജീ നഗർ ഗ്യാങ് തടഞ്ഞു. തലനാരിഴയ്ക്കാണ് വിഷ്ണു സുരേഷും എസ് ശ്യാംകുമാറും ഉൾപ്പെടുന്ന ട്വന്റിഫോർ വാർത്താസംഘം രക്ഷപ്പെട്ടത്.
കുപ്രസിദ്ധി കൊണ്ട് രാജ്യത്ത് തന്നെ പേരെടുത്ത തസ്കര സംഘമാണ് തമിഴ് നാട്ടിലെ റാംജി നഗർ ഗ്യാങ്. അതീവ സുരക്ഷ മറികടന്ന് ബിൽ ഗേറ്റ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഗ്രീൻകാർഡ് അടിച്ചുമാറ്റിയാണ് റാംജീ നഗർ ഗ്യാങ് രാജ്യ ശ്രദ്ധ നേടിയത്. ആ മോഷണം ഇന്ത്യയിൽ ഉണ്ടാക്കിയ രാഷ്ട്രീയ കോളിളക്കം ചെറുതല്ല. ആ റാംജി നഗർ ഗ്യാങ്ങിന്റെ മിൽ കോളനിയിൽ ട്വന്റിഫോർസംഘം നടത്തിയത് അതിസാഹസിക യാത്രയാണ്. അംബാനിയുടെ മകന്റെ വിഹവാഹവേദിയിൽ നിന്നും ലാപ്ടോപ്, സാക്ഷാൽ ബിൽ ഗേർഡ്‌സിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ സ്യുട്ട് കേസ്, കാസർഗോഡ് നിന്നും അൻപത് ലക്ഷം ഇതെല്ലാമാണ് തിരുട്ട് ഗ്രാമത്തിലെ വീടുകളുടെ അടിത്തറ.
പുറത്ത് നിന്നും ആര് ഗ്രാമത്തിൽ കയറിയാലും അപ്പോൾ തന്നെ ആളുകൾ എത്തും. ചോദ്യം ചെയ്യും. തെരുവുകളിൽ എപ്പോഴും നീരിക്ഷണത്തിനും ആളുണ്ട്. രാത്രി ട്വന്റിഫോർ പ്രതിനിധികളെയും തടഞ്ഞുവെങ്കിലും ചെന്നൈയിലേക്ക് പോകുന്നത് വഴി ഇറങ്ങിയത് എന്ന് പറഞ്ഞാണ് രക്ഷപെട്ടത്. പിന്നിട് പുലർച്ചെ അഞ്ചുമണിക്കാണ് കോളനിക്ക് സമീപം എത്താനായത്. ഇവർ സ്വന്തം നാട്ടിൽ നിന്നും ഒരിക്കലും മോഷ്ടിക്കില്ല. റാംജി നഗർ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസുകൾ ഇല്ല.
600 കുടുംബങ്ങളാണ് തൃച്ചിക്ക് അടുത്തുള്ള ഗ്രാമത്തിൽ താമസിക്കുന്നത്. മോഷണം കുലതൊഴിലാക്കിയവർ. എന്നാൽ ഇപ്പോൾ ഉള്ളത് 50ൽ അധികം മോഷ്ടകൾ മാത്രമെന്നാണ് പോലീസ് കണക്ക്. ബാക്കി ഉള്ളവർ മറ്റ് ജോലികളിലേക്ക് മാറി. ഡൽഹി, മുംബൈ, കേരള, കർണാടക പോലീസുകൾ മാസത്തിൽ ഒരു തവണയെങ്കിലും ഗ്രാമത്തിൽ എത്തി തൊണ്ടി മുതകലുകൾ പിടിച്ചെടുക്കാറുണ്ട്. അതും ലോക്കൽ പോലീസ് ഗ്രാമത്തിലുള്ള ആളുകളോട് സംസാരിച്ച് ധാരണയിൽ എത്തിയ ശേഷം മാത്രം.