കൊട്ടാരക്കര വാളകം മേഴ്സി കോളേജിൽ നഴ്സിംഗ് പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിയിൽ ആരോഗ്യ വകുപ്പിൻ്റെ കർശന നടപടി. മേഴ്സി കോളേജിന് അനുവദിച്ച 30 സീറ്റും റദ്ദാക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് തീരുമാനം. മുഴുവൻ സീറ്റിലും മാനേജ്മെന്റിന് അഡ്മിഷൻ നടത്താനാകില്ലെന്ന് ആരോഗ്യ വകുപ്പ്.’
30 സീറ്റിൽ 15 ൽ മെറിറ്റിൽ അഡ്മിഷൻ നടത്തണമെന്നാണ് നിയമം. സീറ്റ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കണം. മേഴ്സി കൊളേജിന് എതിരായി 2023 ൽ കോടതി വിധി ഉണ്ട്. ഇത് ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. രോഗികളായി പുവർ ഹോമിലെ അന്തേവാസികളെ ഉപയോഗിച്ചതിനെതിരയാണ് വിധ. ഇതിൽ സാമൂഹ്യ നീതി വകുപ്പ് അന്വേഷണം വേണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. സീറ്റ് അനുവദിച്ചു കൊണ്ടുള്ള നഴ്സിംഗ് കൗൺസിൽ ഉത്തരവിൽ ഇക്കാര്യത്തെക്കുറിച്ച് പരാമർശമില്ല.
സ്വകാര്യ നഴ്സിംഗ് മാനേജ്മെൻ്റായ മേഴ്സി കൊളേജിൽ 30 ബിഎസ്സി നഴ്സിംഗ് സീറ്റ് അനുവദിക്കാൻ നടത്തിയത് നീക്കം ദുരൂഹമാണ്. നവംബർ 30 ന് നഴ്സിങ് അഡ്മിഷൻ അവസാനിക്കാൻ ഇരിക്കെ 27 ന് രാത്രിയാണ് നഴ്സിംഗ് കൗൺസിൽ സീറ്റ് അനുവദിച്ചത്. ഇതിൽ 15 സീറ്റിൽ അഡ്മിഷൻ നടത്തേണ്ടത് മെരിറ്റിൽ നിന്നാണ്. ഇതിനായി സർക്കാർ എൽബിഎസിന് നിർദ്ദേശം നൽകണം. നഴ്സിങ് അഡ്മിഷൻ അവസാനിച്ച 30 ന് ശേഷവും എൽബിഎസിന് അറിയിപ്പ് ലഭിച്ചില്ല. മാനേജ്മെൻറ് മുഴുവൻ സീറ്റിലും സ്വന്തം നിലയിൽ അഡ്മിഷൻ നടത്താൻ അധികൃതർ സൗകര്യമൊരുക്കി നൽകി.