താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

മലപ്പുറം താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. താനൂര്‍ പൊലീസ് ഇടപെട്ട് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ലഹരി ജീവിതം നശിപ്പിച്ചെന്ന് യുവാവ് വെളിപ്പെടുത്തുന്ന ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു.

നാട്ടുകാരും അയല്‍വാസികളും ഇടപെട്ടുകൊണ്ടാണ് യുവാവിനെ കൈകാലുകള്‍ ബന്ധിച്ച് താനൂര്‍ പൊലീസില്‍ വിവരമറിയിച്ചത്. താനൂര്‍ ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.

ലഹരി തന്റെ ജീവിതവും ഭാവിയും കരിയറും നശിപ്പിച്ചെന്ന് യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. കൊച്ചിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ആദ്യമായി ലഹരി ഉപയോഗിച്ചതെന്നും പിന്നീട് അതിന് അടിമയായെന്നും യുവാവ് പറയുന്നു. ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നാണ് പുതുതലമുറയോട് തനിക്ക് പറയാനുള്ളതെന്നും അതുകൊണ്ട് നഷ്ടം മാത്രമാണ് ഉണ്ടാവുകയെന്നും ഇയാള്‍ പറയുന്നുണ്ട്. പല ഘട്ടങ്ങളിലായി ലഹരി ഉപയോഗം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചിരുന്നില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.

ലഹരി ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ താനൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ പൊലീസ് ഇടപെട്ട് ലഹരിക്ക് അടിമയായ ആളുകളെ ലഹരി മുക്തി കേന്ദ്രത്തിലേക്കും ചികിത്സയ്ക്കായുമൊക്കെ മാറ്റിയിരുന്നു.

Related Posts

‘പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്’; ജി സുധാകരൻ
  • March 20, 2026

പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞതെന്ന് ജി സുധാകരൻ. അവധിയുടെ സാഹചര്യത്തിൽ നോമിനേഷൻ നൽകുന്നത് നീളാൻ സാധ്യത. മൂന്ന് ദിവസം കൂടി നോമിനേഷൻ നൽകാൻ സമയം അനുവദിക്കണം. പത്രികകളിൽ പിശകുണ്ട്. കോണ്ഗ്രസ് നേതാക്കൾ വീട്ടിൽ എത്തി. സ്വീകരണം…

Continue reading
കെ സുധാകരന് സീറ്റ് നല്‍കാനുള്ള തീരുമാനം; കോന്നിയിലേക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ്
  • March 19, 2026

കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോന്നിയിലേക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ്. എംപിമാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന തീരുമാനത്തില്‍ സുധാകരന് മാത്രമായി ഇളവ് നല്‍കാനാണ് നീക്കം. കെ സുധാകരന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ അനുനയനീക്കത്തിലാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? ബിജെപിക്കാര്‍ മതത്തെക്കുറിച്ച് പറഞ്ഞാല്‍ വിദ്വേഷം, മറ്റുള്ളവര്‍ പറഞ്ഞാല്‍ മതേതരം: രാജീവ് ചന്ദ്രശേഖര്‍

ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? ബിജെപിക്കാര്‍ മതത്തെക്കുറിച്ച് പറഞ്ഞാല്‍ വിദ്വേഷം, മറ്റുള്ളവര്‍ പറഞ്ഞാല്‍ മതേതരം: രാജീവ് ചന്ദ്രശേഖര്‍

‘സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുതിര്‍ന്ന നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയില്ല, ചര്‍ച്ച നടന്നെങ്കില്‍ പ്രതിസന്ധി ഒഴിവായേനെ’: കെ സുധാകരന്‍

‘സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുതിര്‍ന്ന നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയില്ല, ചര്‍ച്ച നടന്നെങ്കില്‍ പ്രതിസന്ധി ഒഴിവായേനെ’: കെ സുധാകരന്‍

‘രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത കാര്യങ്ങൾ തുടരുമെന്ന് രമേശ് പിഷാരടി പറഞ്ഞത് കടന്ന കൈയായി പോയി, ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം വോട്ട് ചോദിക്കാൻ’; എ കെ ബാലൻ

‘രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത കാര്യങ്ങൾ തുടരുമെന്ന് രമേശ് പിഷാരടി പറഞ്ഞത് കടന്ന കൈയായി പോയി, ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം വോട്ട് ചോദിക്കാൻ’; എ കെ ബാലൻ

പ്രകടനം ഒഴിവാക്കി ബി ഗോപാലകൃഷ്ണൻ; കേസിന്റെ പശ്ചാത്തലത്തിൽ വേഗത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നീക്കം

പ്രകടനം ഒഴിവാക്കി ബി ഗോപാലകൃഷ്ണൻ; കേസിന്റെ പശ്ചാത്തലത്തിൽ വേഗത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നീക്കം

രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍; സ്വര്‍ണവില വീണ്ടും കുറഞ്ഞു

രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍; സ്വര്‍ണവില വീണ്ടും കുറഞ്ഞു

മാറാത്തത് മാറുമെന്നാണ് ബിജെപി പ്രചാരണം, ഓണത്തിന് സദ്യയും പെരുന്നാളിന് ബിരിയാണിയും പങ്കിട്ട് കഴിക്കുന്ന സംസ്‌കാരം മാറാതിരിക്കട്ടേ: രമേശ് പിഷാരടി

മാറാത്തത് മാറുമെന്നാണ് ബിജെപി പ്രചാരണം, ഓണത്തിന് സദ്യയും പെരുന്നാളിന് ബിരിയാണിയും പങ്കിട്ട് കഴിക്കുന്ന സംസ്‌കാരം മാറാതിരിക്കട്ടേ: രമേശ് പിഷാരടി