ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസ്: പിവി അന്‍വറിന് ജാമ്യം: എംഎല്‍എ ഇന്നു തന്നെ ജയില്‍ മോചിതനായേക്കും


നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. എംഎല്‍എ ഇന്നു തന്നെ ജയില്‍ മോചിതനായേക്കും. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിവയാണ് ഉപാധികള്‍. ഇന്ന് ഉച്ചയ്ക്കാണ് അന്‍വറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

12:47 ന് നാല് പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നും ആദ്യം കസ്റ്റഡിയില്‍ എടുത്തവരുടെ പേര് 4 :46 ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഇല്ലെന്നും അന്‍വറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് ആദ്യ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ഭരണ മുന്നണിക്ക് അന്‍വറിനോട് എതിര്‍പ്പ് ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. കുത്തിയിരുന്ന് സമരം ചെയ്ത നാല്‍പത് പേരും പ്രതികള്‍ ആക്കുമെന്ന് റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നു. പിവി അന്‍വറിനെ രാത്രി വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിര്‍ബന്ധം ആകുന്ന എന്ത് സാഹചര്യം ആണ് ഉള്ളത്. എന്തിന് പെട്ടെന്ന് കോടതിയില്‍ ഹാജരാക്കി. അതും ഓപ്പണ്‍ കോടതിയില്‍. നോട്ടീസ് നല്‍കിയിരുന്നു എങ്കില്‍ താന്‍ നേരിട്ട് ഹാജരാകുമായിരുന്നു. മറ്റു പ്രതികളെ തിരിച്ചറിയാന്‍ ആണ് തന്നെ കസ്റ്റഡിയില്‍ വേണം എന്ന് പറയുന്നത്. ഇത് തമാശയാണ്. ഇത് പോലെ അറസ്റ്റ് നടക്കുകയാണെങ്കില്‍ കേരളത്തില്‍ പൊതു പ്രവര്‍ത്തനം നടക്കില്ല. ഏത് സമയത്തും അന്വേഷണത്തിന് ഹാജരാകാം. ജാമ്യം നല്‍കണം – എന്നായിരുന്നു അന്‍വറിന്റെ വാദം.

അന്‍വറിന്റെ പ്രതിഷേധം ആസൂത്രിതം ആണെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത് എന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അന്‍വറിന്റെ നേതൃത്വത്തില്‍ ആണ് 40 പേര്‍ വന്നതെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും വാദിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആണ് ആക്രമണം നടത്തിയത്. മറ്റു കേസുകളിലും പ്രതികളാണ് – പ്രോസിക്യൂഷന്‍ വാദിച്ചു.

]12 മണി മുതല്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ പേരുകള്‍ എന്തുകൊണ്ട് എഫ്‌ഐആറില്‍ ഇല്ലെന്ന് കോടതി ചോദിച്ചിരുന്നു. പരുക്ക് പറ്റിയ പോലീസുകാര്‍ ആശുപത്രിയില്‍ നിന്ന് എത്തിയ ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മറുപടിയും നല്‍കി. 4 മണിക്കൂര്‍ നേരം ഉണ്ടായിട്ടും എന്ത് കൊണ്ട് പേര് ഇല്ലെന്നും തുടര്‍ന്ന് കോടതി ചോദിച്ചു. അന്‍വര്‍ മാത്രമാണ് തിരിച്ചറിയുന്നതായി ഉണ്ടായിരുന്നത് എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എങ്ങനെ എത്തി എന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്
  • May 6, 2026

എത്രയും സ്നേഹം നിറഞ്ഞ കേരളത്തിലെ ജനങ്ങൾ വായിച്ചറിയാൻ,എന്നും നിറഞ്ഞ മനസോടെ നിങ്ങളുടെ ആവശ്യങ്ങളിൽ അത്താണിയാകണമെന്ന് എനിക്കേറെ ആഗ്രഹമുണ്ട്. ഉത്സവകാലങ്ങളുടെ പ്രതിധ്വനി പണത്തിന്റെയും അന്നത്തിന്റെയും രൂപത്തിൽ നിങ്ങളിലേക്കെത്തിക്കുന്നതാണെന്റെ സന്തോഷം. കൃത്യസമയത്ത് ശന്പളവും പെൻഷനുമെത്തിക്കുക, കോൺട്രാക്ടർമാർക്ക് സമയത്തിന് പണം നൽകുക,തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് യഥേഷ്ടം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്