‘ട്രംപിനെ എതിർക്കുമ്പോൾ ട്രംപിന്റെ നാട്ടിൽ ചികിത്സക്ക് പോയിരിക്കുകയാണ് പിണറായി, യാത്രയിൽ ദുരൂഹതയുണ്ട്’: കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ദുരൂഹതയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ അദ്ദേഹം വിദേശ യാത്ര നടത്തുന്നതിൽ ദുരൂഹതയുണ്ട്. ജനപ്രതിനിധികൾ സ്വന്തം ആരോഗ്യം മാത്രം നോക്കിയാൽ പോര. പൊതുജനആരോഗ്യം കൂടി ഉറപ്പാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.PauseMute

ആരോഗ്യരംഗത്തെ കേടുകാര്യസ്ഥതക്കാണ് കേരളത്തിന്‌ ഒന്നാം സ്ഥാനം കിട്ടേണ്ടത്. ഡോക്ടർമാർ ഇല്ലാത്തതിന് ഒന്നാം സ്ഥാനം, ശാസ്ത്രക്രിയ ഇല്ലാത്തതിന് ഒന്നാം സ്ഥാനംഎന്നിവയാണ് ലഭിക്കേണ്ടത്. ട്രംപിനെ എതിർക്കുമ്പോൾ ട്രംപിന്റെ നാട്ടിൽ ചികിത്സക്ക് പോയിരിക്കുകയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ വിമർശിച്ചു.

ആരോഗ്യരംഗം വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഒരു തീരുമാനം ആക്കിയിട്ട് പോകാമായിരുന്നു. ഈ സർക്കാരിന്റെ അന്ത്യകൂദാശക്ക് കാരണമാകുന്ന വകുപ്പ് ആയിരിക്കും ആരോഗ്യ വകുപ്പ്. കേരളത്തിലെ ആരോഗ്യരംഗം സമ്പൂർണ്ണ പ്രതിസന്ധിയിലാണ്.

വിദേശരാജ്യത്തെ ചികിത്സക്ക് ഒന്നും എതിരല്ല. സ്വന്തം ജീവൻ രക്ഷിക്കാൻ ജനങ്ങൾ നെട്ടോട്ടമോടുമ്പോഴാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. എന്തിനാണ് മുഖ്യമന്ത്രി ദുബൈ വഴി പോകുന്നത്. എന്താണ് മുഖ്യമന്ത്രിക്ക് ദുബായിൽ പണി. എന്തിനാണ് പോകുമ്പോഴും വരുമ്പോഴും മുഖ്യമന്ത്രി ദുബൈയിൽ ഇറങ്ങുന്നത്.നാലഞ്ച് ദിവസം അവിടെ എന്താണ് പണിയെന്നും സുരേന്ദ്രൻ ചോദിച്ചു.

കേരളത്തിലെ കുട്ടികളെ പഠിപ്പിക്കേണ്ട പാല കാര്യങ്ങളും ഇപ്പോൾ പഠിപ്പിക്കുന്നില്ല. വിദ്യാഭാസമേഖലയെ ചുവപ്പ് വൽക്കരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. സൂംബക്ക് മുന്നിൽ മുട്ട് മടക്കിയവർ ഇനി എന്തിനൊക്കേ മുട്ട് മടക്കേണ്ടി വരും എന്ന് നമുക്ക് കാണാം. ഗവർണറുടെ അധികാരം ചോദ്യം ചെയ്യും മുൻപ് യൂജിസിയുടെ അധികാരം എന്തൊക്കെയെന്ന് ചർച്ച ചെയ്യണമെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്
  • May 6, 2026

എത്രയും സ്നേഹം നിറഞ്ഞ കേരളത്തിലെ ജനങ്ങൾ വായിച്ചറിയാൻ,എന്നും നിറഞ്ഞ മനസോടെ നിങ്ങളുടെ ആവശ്യങ്ങളിൽ അത്താണിയാകണമെന്ന് എനിക്കേറെ ആഗ്രഹമുണ്ട്. ഉത്സവകാലങ്ങളുടെ പ്രതിധ്വനി പണത്തിന്റെയും അന്നത്തിന്റെയും രൂപത്തിൽ നിങ്ങളിലേക്കെത്തിക്കുന്നതാണെന്റെ സന്തോഷം. കൃത്യസമയത്ത് ശന്പളവും പെൻഷനുമെത്തിക്കുക, കോൺട്രാക്ടർമാർക്ക് സമയത്തിന് പണം നൽകുക,തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് യഥേഷ്ടം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്