‘ടൈഗർ റോബിയെ’ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകന്‍ ടൈഗര്‍ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു. പൊലീസ് കാവലില്‍ ചകേരി വിമാനത്താവളത്തിലെത്തിച്ച റോബിയെ അവിടെ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് ധാക്കയിലേക്കും അയക്കുകയായിരുന്നു. റോബിയുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ബംഗ്ലാദേശിന്‍റെ എല്ലാ മത്സരങ്ങള്‍ക്കും സ്റ്റേഡിയത്തില്‍ എത്താറുള്ള ടൈഗര്‍ റോബിയെന്ന ഇയാള്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി പലപ്പോഴും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളാണെന്നും ഇന്ത്യൻ താരങ്ങളെക്കുറിച്ച് മുമ്പ് മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകനും വ്യക്തമാക്കി.

വിമാനത്താവളം വിട്ടുപോകരുതെന്ന നിബന്ധനയിലാണ് പൊലീസ് കാവലില്‍ റോബിയെ ഡൽഹിയിലെത്തിച്ചത്.സെപ്റ്റംബര്‍ 18ന് ചികിത്സക്കെന്ന പേരില്‍ മെഡിക്കല്‍ വിസയിലാണ് ടൈഗര്‍ റോബി ബംഗാളിലെ ഹൗറയിലെത്തിയത്. ഇതിനുശേഷമാണ് ചെന്നൈയിലേക്കും കാണ്‍പൂരിലേക്കും ബംഗ്ലാദേശ് ടീമിന്‍റെ മത്സരം കാണാനായി യാത്ര ചെയ്തത്.

Related Posts

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും
  • June 15, 2026

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി. ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം SIT സംഘം മടങ്ങും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മലയിറങ്ങി. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും SIT സംഘം പരിശോധിച്ചു. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന നടത്തുന്നത്. മിഥുനമാസ പൂജകൾക്കായി ഇന്നലെ ശബരിമല ന‍ട…

Continue reading
തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍
  • June 15, 2026

തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. ചെന്നൈ ഗുമ്മിഡിപൂണ്ടിയിലാണ് സംഭവം. പീഡനശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ബിപിന്‍ മഞ്ചി അറസ്റ്റില്‍. സിപ്‌കോട്ടിലെ ബിഹാര്‍ സ്വദേശികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ആളുകള്‍ തന്നെയാണ് കുട്ടിയോട് ഈ ക്രൂരത…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ആരുനേടി ഇന്നത്തെ കോടി? ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്

റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കി; ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് തിരുത്തി

15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കി; ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് തിരുത്തി