ടെക്കികള്‍ക്ക് തിരിച്ചടി; എച്ച് 1-ബി വിസയ്ക്കുള്ള അപേക്ഷ ഫീസ് കുത്തനെകൂട്ടി അമേരിക്ക

തൊഴില്‍ വിസയ്ക്ക് ഫീസ് ഉയര്‍ത്തി അമേരിക്ക. എച്ച് 1-ബി വീസയ്ക്ക് അപേക്ഷാഫീസ് ഒരു ലക്ഷം ഡോളറാക്കി. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് നടപടിയില്‍ ട്രംപ് ഒപ്പുവച്ചു.’ഗോള്‍ഡ് കാര്‍ഡ് ഇമിഗ്രേഷന്‍’ പദ്ധതിയും പ്രഖ്യാപിച്ചു.കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. (Trump Slaps $100,000 Fee On H-1B Visas)

ട്രംപിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ വൈദഗ്ധ്യമുള്ള ജോലിക്കാര്‍ക്കുള്ള വിസയ്ക്ക് ഏകദേശം 215 ഡോളര്‍ നല്‍കേണ്ടതായി വരും. നിക്ഷേപക വിസയ്ക്കുള്ള തുകയും കുത്തനെ ഉയരും.

ടെക് കമ്പനികളില്‍ ഏറ്റവുമധികം ഡിമാന്റുള്ള ഹൈ സ്‌കില്‍ഡ് പോസ്റ്റിലേക്കുള്ള നിയമനത്തിന് കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച് 1-ബി വിസ. 1990 മുതലാണ് പദ്ധതി ആരംഭിച്ചത്. പുതിയ നിരക്കുകള്‍ പ്രകാരം ഈ വിസ നേടാന്‍ ഏകദേശം 88 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ നല്‍കേണ്ടതായി വരും. നിലവില്‍ 1500 ഡോളറാണ് ഈ വിസയ്ക്കായി അപേക്ഷാര്‍ഥികള്‍ ഫീസിനത്തില്‍ നല്‍കി വരുന്നത്. ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ടെക്കി പോസ്റ്റുകളിലേക്ക് കൂടുതല്‍ അമേരിക്കക്കാരെ കൊണ്ടുവരുന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇന്ത്യന്‍ ടെക്കികള്‍ക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയാണ്

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം